കാണാമറയത്തു നി പോയ് മറഞ്ഞപ്പോൾ
ഞാൻ കണ്ട സ്വപ്നങ്ങൾ വീണുടഞ്ഞു
പറയാൻ തുടങ്ങിയ മധുരമാം വാക്കുകൾ
പറയാതെ എങ്ങു നീ പോയ്മറഞ്ഞു
പാടാൻ തുടങ്ങിയ രാഗങ്ങളത്രയും
എന്തേ നീ മുഴുവൻ പാടിയില്ല
അന്നെന്നേ തഴുകിയ കാറ്റിനു പോലും
നിൻഗന്ധം മാത്രമതായിരുന്നു
പകലുകളിരവുകൾ നിന്നെ പ്രതീക്ഷിച്ച്
നിദ്രാവിഹീനനായ് കാത്തിരുന്നു ഞാൻ
നിന്നെക്കുറിച്ചുള്ള ഓർമ്മകളാലെൻ്റെ
ഹൃദയതാളങ്ങൾ നിലച്ചിടുന്നു
എന്തിനായെന്നെപ്പിരിഞ്ഞു
പോയി നീ
പിൻവിളി കേൾക്കാതകന്നു പോയി
ഇനിയും വസന്തം വന്നീടുമോ
നമ്മളൊന്നായി തീർന്നീടുമോ
പറയു പ്രിയ സഖി പറയുക നീ
ഒരുവട്ടമെങ്കിലും ചൊല്ലുമോ നീ

ബേബി മാത്യു

By ivayana