രചന : അബ്‌ദുൾ കലാം.✍
അറവിന്നാടുമാടുകളെപ്പോൽ പാവം മർത്ത്യർ
ഇടനിലക്കാരാലാട്ടിത്തെളിക്കുന്നിതോ.
വെള്ളം വായു ഇല്ല തടസ്സം
സഞ്ചാരമേതിനും കപ്പം കൊടുത്തും
ചാട്ടവാറിന്നടിയില്ലെന്നും
ചങ്ങലക്കിട്ടില്ലെന്നും ചേതം
പറയും ഇടനിലക്കാര്.
ഉലക്കേടെ മൂട്.
പല നില പലതായ് പണിതോരധ:കൃതർക്കടിമകൾ
രക്ഷയില്ല പണ്ടെന്നപോലിന്നും.
പഞ്ചഹായനം വന്നുപോമേതുടമകൾക്കും
നിലനിൽപ്പാണത്രെ അടിമകൾ തന്നദ്വാന
വിഹിതം.
ജന്മി കുടിയാൻ തത്വമൊഴിച്ചു കൂടാത്തൊരാചാരം കണക്കെ.
മാറിയക്കാലത്തും നുകം വലിക്കുന്നോരായുപമയറിഞ്ഞിട്ടാകാം
നിദാന്തമുറക്കമുണരാം എബ്രഹാം ലിങ്കന്.
ഗതിക്കിട്ടാതെയുമായി ആത്മാവ്,
രണ്ടാം മോചനം നൽകീടാനായി
പുനർജ്ജന്മം കൊതിച്ചു കിടപ്പിന്നിരുവശവും
ഞെരിപിരിക്കൊള്ളുന്നുണ്ടാകാം.
വെള്ളവും വളവുമധികാരങ്ങൾക്കേകും
കോലങ്ങളേ.
ജാതികൾ കീഴ്ശ്വാസവുമതിൻ
ദുർഗന്ധങ്ങൾ വമിക്കും കാലമേ.
ഇരുൾയുഗ മദം പൊട്ടീ
മതക്കൊമ്പനാനകളുമിതാ
മൂത്രിച്ചും നാറ്റിച്ചു ഭീമൻ
പിണ്ഡങ്ങളുമിട്ടീടുന്നു…..