ഇവിടെ ഒരു ഹാർമോണിയംകണ്ണടച്ചിരിക്കുന്നു! വയലിനിലെആത്മഗീതങ്ങൾ മൗനമായിരിക്കുന്നു! കാറ്റ് പോലും നിശ്ചലം: ഒഴുക്കുനിലച്ച പുഴകൾ, പക്ഷികൾ പറക്കാത്ത ആകാശം, വർണ്ണങ്ങളിൽ കറുപ്പിന്റെ കലർപ്പു വീണചക്രവാളങ്ങൾ ! അനിവാര്യമായത്സംഭവിക്കാതിരിക്കില്ല !? അതെഗസൽ രാജാവ് പങ്കജ് ഉദാസ് വിടവാങ്ങിയിരിക്കുന്നു! അദ്ദേഹം അസുഖബാധിതനായിരുന്നെങ്കിലുംഒരു ഞെട്ടലോടെയാണ് നമ്മൾ
ആ വാർത്ത കേൾക്കുന്നത്!
അതെ ആ ഗസൽമാന്ത്രികന്റെമിഴിയടഞ്ഞിരിക്കുന്നു*
മരണം അങ്ങിനെയാണ്! കാലബോധവുംരംഗബോധവുമില്ലാതെ അതിന്റെ
പ്രയാണം തുടരുക തന്നെ ചെയ്യും!ഇവിടെ ഒരു പിയാനോമൗനമായിരിക്കുന്നു!. തബലയിൽ ചടുല താളങ്ങളുടെ വിരലുകൾ നിലച്ചിരിക്കുന്നു! രാഗദേവനങ്ങളുടെശ്രുതികളിൽ മധുരം പുരട്ടിയ സംഗീത സാമ്രാട്ട് ! നിറഞ്ഞ ജുഗൽ ബന്ധികൾ കൊണ്ട് സംഗീത പ്രേമികളുടെമനസ്സിൽ മായാത്ത ഇടം പിടിച്ച സ്നേഹ ഗായകൻ. പേർഷ്യൻ ഭാഷകളിൽ നിന്നും ഉറുദു ഭാഷകളിൽനിന്നുമാണ് ഗസലെന്ന അത്ഭുതനാദാമൃതം പിറവി കൊണ്ടത്. ഹിന്ദുസ്ഥാനിയിലൂടെ ഒത്തിരി ഗസൽ ഗായകന്മാർ കടന്നു പോയിട്ടുണ്ട്.
അപ്പോഴെല്ലാം ഉറുദു ഭാഷയിലുള്ളപ്രത്യേക വൈഭവം കൊണ്ട് ഗസൽഗാനരംഗത്ത് പങ്കജ് ഉദാസിനു മാത്രം വേറിട്ട ഒരു ഇടം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു !
1986_ ലെ ചിട്ടി ആയി ഹേവതൻ……. അവിടെയാണ് അദ്ദേഹംസംഗീതരംഗത്ത് രൂപപ്പെട്ടു വന്നത്.
അതിനു ശേഷം ഒത്തിരി ഹൃദയ സ്പർശികളായ ആൽബങ്ങൾ ! അതിനു മുമ്പും അദ്ദേഹത്തിൽ
ഗസലെന്ന മാന്ത്രീകതയുടെ ഒരുകടൽ തന്നെ ഉണ്ടായിരുന്നു.2006_ ൽ ഗസൽ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായി രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു.1951_ മെയ് 17_ ന് ശുജറാത്തിലെ ജെത് പൂരിൽ ജനനം! അദ്ദേഹത്തിന് 72 വയസ്സാ
യിരുന്നു. ഗസൽ, വോക്കൽ, ഹാർമോണിയം, പിയാനോ, വയലിൻ, തബല – അങ്ങിനെ ഒട്ടുമിക്ക ഇട
ങ്ങളിലും അസാമാന്യ പ്രാവിണ്യം!
ജന്മനാ തന്നെ സംഗീതത്തിനുമാത്രം രൂപപെട്ടു വന്ന ഒരു മഹാപ്രതിഭ ! മുംബെയിലെ ഒരു സ്വകാര്യ
ആശുപത്രിയിലായിരുന്നു അന്ത്യം !ഉദാസിനു പകരം വക്കാൻ ഉദാസ്മാത്രമാണുള്ളത് ! ഹൃദയഹാരിയായ ആ ഈണമാണ് നമ്മളിൽനിന്ന് മാഞ്ഞു പോയത്! എങ്കിലുംനിത്യഹരിതമായ ഗാനങ്ങളിലൂടെഏതിന്ത്യക്കാരനും അദ്ദേഹത്തെ ഓർക്കുക തന്നെ ചെയ്യും! ആ മഞ്ഞിൽ നിലാവുകൾ നനഞ്ഞുകിടന്നിരുന്നു. അത്രത്തോളം സൗന്ദര്യമായിരുന്നു ആ സ്വരഗംഗകൾക്ക് !
നിത്യപ്രണയത്തിന്റെ ഒരുമാസ്മരികത – മർമ്മരങ്ങളിലൂടെഒഴുകുന്ന മധുരമുള്ള ധ്വനികൾ !
ചാന്ദി ജൈസേ രംഗ് ഹൈ തേരാ*
എന്ന ഗസൽ കേട്ടാണ് നമ്മളൊരിക്കലുണർന്നത് തന്നെ. ഇഴ കീറിയപ്രണയാർദ്രതകളുടെ ഉള്ളറകളിലേക്ക് സൗന്ദര്യത്തിന്റെ പൂമണങ്ങൾ വിതറിയ ആ ഗസൽഗംഗ നമ്മളിൽ ഒഴുക്കു നിലച്ചു പോയിരിക്കുന്നു ! എങ്കിലും ആ ഗന്ധർവ്വസ്മൃതികൾ നമ്മളിൽ നിന്ന് മാഞ്ഞുപോവുകയില്ല !
പ്രണയത്തിന്റേയും വിരഹത്തിന്റേയും സ്വരസാന്നിദ്ധ്യം ഏറ്റെടുത്തത് നമ്മൾ മാത്രമായിരുന്നില്ല –
അത് ഈ പ്രപഞ്ചത്തിന്റെ കാതുംകരളും ഹൃദയവുമെല്ലാം എന്നേസ്വീകരിച്ചിരുന്നു ! പൂക്കൾക്ക് സുഗ
ന്ധം എന്നതു പോലെയായിരുന്നുഉദാസിന് ഗസലുകൾ ! അവ നൂറല്ലആയിരവുമല്ല പൂക്കളെ ഉണർത്തി
യത്. കരളിലേക്കിറങ്ങി വന്ന ഒരുപുഴ മാത്രമായിരുന്നില്ല കരളിലേക്കിറങ്ങി വന്ന പ്രണയം കൂടിയായിരു
ന്നു അദ്ദേഹത്തിന് ഗസലുകൾ !പ്രാണന്റെ ഒരംശം ! പ്രേയസ്വിയിലേക്കുള്ള തേൻകണം പോലെ ഒരു നിറഞ്ഞ കവിത ! കാടും , കനികളും , കാറ്റും , ഋതുക്കളൊക്കെയും ആ ശബ്ദത്തെ ശ്രവിക്കാതിരിക്കുന്നതെങ്ങനെയാണ് ?
മലർപ്പൊടി വാരി തൂവിയ ആ കാശത്തിലെ നക്ഷത്രങ്ങൾക്കിടയിൽ, വലിയ വലിയ ജുഗൽബന്ധികളുടെ വർണ്ണവിതാനങ്ങൾക്കിടയിൽ അദ്ദേഹം നമ്മളോടൊപ്പം എന്നുമുണ്ടാകട്ടെ!* ഹേയ്………….
ചെറു കാറ്റേ -നിന്റെ പീലിത്തലപ്പിൽ
നിന്നുതീർന്നതെന്റെ പ്രണയഗാനം
എന്നു പാടാൻ ഇനി ആരാണുള്ളത്*
ഹൃദയസ്വരങ്ങളുടെ കടലലകളിൽനിന്നും ഇരമ്പിയെത്തുന്ന കാറ്റലകളെ – എന്റെ ഋതുപർണ്ണ വീചികളില
ലിയാൻ ഇനി എത്ര നേരമെന്നിനിആരാണ് പാടുക* ഉണർത്തുപാട്ടിന്റെ ഈരടികൾ പോലെ പുതഞ്ഞിറ
ങ്ങുന്ന ഈ തണുവിൽ ഒരു പുകമഞ്ഞ് പോലെ നീയുണ്ടായിരുന്നെന്ന് പറയാൻ ഇനിയാരാണുണ്ടാ
വുക* വനപർവ്വങ്ങളിൽ ചിറകടിച്ചെത്തിയ ശലഭഗീതങ്ങളോട് മിഴി പൂട്ടുവാനിനിയെത്ര നേരമെന്ന് പാടാൻ
ആരാണുണ്ടാവുക*?
പങ്കജ് ഉദാസ് ഇനി നമ്മുടെഓർമ്മകളിലിരുന്ന് ഗസലുകൾമൂളിയേക്കും! നമ്മുടെ സന്ധ്യകളിൽ
ഈ ജുഗൽ ബന്ധികൾ നിറഞ്ഞൊഴുകിയേക്കും ! കാലം അങ്ങിനെയാണ്! ഉണർത്തപ്പെടലുകളിൽ നിന്ന്
മായ്ച്ചു കളയാതെ ചിലതിനെ സൂക്ഷിച്ചു വക്കും !ഓർമ്മകളെമാത്രം! ആ – ഓർമ്മകളെ നിന്നിൽകൈവളകൾ ചാർത്തി – നിന്റെ സൗരഭങ്ങളിലൂടെ ഇഴഞ്ഞിറങ്ങി – നിന്നെനിലാവിന്റെ വെട്ടം കാട്ടി – നിന്നെ
നിലവിലെ തണുവിൽ നനച്ച് -നിന്നെ നക്ഷത്രങ്ങളുടെ കൊട്ടാര
ത്തിലേക്കു കൊണ്ടു പോകും !
അവിടെ നീയൊരു നിറഞ്ഞ നക്ഷത്രമായുദിക്കും *
ജുഗൽ ബന്ധികളുടെ മാത്രംനക്ഷത്രങ്ങൾ*

ബാബുരാജ് കടുങ്ങല്ലൂർ

By ivayana