അച്ഛന്റെ വരദാനമൊക്കെയും
ഇക്കടലാസ്സിൽ ഞാൻ കുറിച്ചിടുന്നു……..
“ഒട്ടൊല്ലൊരിക്കലും കാണാത്ത കനവുകൾ
ഇന്നുമെന്നോർമ്മയിൽ കണ്ടിടുന്നു…..””
പിച്ചവെക്കും ഇളം മേനിയെത്താങ്ങുന്ന
സ്നേഹത്തിൻ ചുമലുകളോർത്തു നിന്നു…..
പിഞ്ചിളം മേനിയേ തൊട്ടുതലോടി,
ദേവിയെന്നെന്നെ വിളിച്ചിരുന്നു…….
പെൺകുഞ്ഞു
പൊന്‍‌കുഞ്ഞെ
ന്നായിക്കരുതിയ…
പൊന്നച്ഛനു ഞാൻ പുത്രിയായി!
മറ്റൊന്നും നൽകുവാനില്ലാത്തൊരച്ഛൻ ,,,
തന്നക്ഷരശുദ്ധിയെനിക്കു നൽകി…
വേണ്ടതെല്ലാമെനിക്കേകാൻ കഴിയാതെ
വേണ്ടുന്നതായൊരു ചിന്ത നൽകി…….
അക്ഷര ദേവിയെ സാക്ഷിയാക്കി
വേണ്ടുന്ന മന്ത്രമെനിക്കു നൽകി!
മറവിതൻ മായയിൽ വർഷം കഴിഞ്ഞാലും
അച്ഛന്റെ ഓർമ്മയിൽ ഞാൻ മയങ്ങും….
വന്ദ്യവയോധികനായിരുന്നെന്നച്ഛൻ
ജീവിത വീഥിയിൽ വഴികാട്ടിയായ്‌….

പട്ടം ശ്രീദേവിനായർ

By ivayana