രചന : ബിനു. ആർ✍️
കണ്ടില്ലേ! നമ്മൾ കുട്ടിത്തംമാറാത്ത
പ്രായത്തിൽ ആരാന്റെകീഴിൽ
അടിമ കിടക്കാൻ വിധിക്കപ്പെട്ട കുഞ്ഞുടുപ്പുകളെ!
കേട്ടില്ലേ!നമ്മൾ കുഞ്ഞുടുപ്പിന്റെ
നൊമ്പരപ്പൂക്കൾവിടർത്തും നൊമ്പരത്തിൻകൈവല്യപ്പാട്
മാനവരുടെമനസ്സിൽചോരകലർന്ന
കണ്ണീരിൽ ചിന്തതൻ മർമ്മത്തിലെ ഏനക്കങ്ങൾ!
ആരാനുമുണ്ടോ!കണ്ടിരിപ്പൂ
ചിരിക്കുംചിത്തത്തിലറിയാത്ത
മനസ്സിൻ കണ്ണുനീരിൻനീരാട്ട്
ഇപ്പോൾ കാഴ്ചകളെല്ലാമൂറിച്ചിരിക്കുന്നു
നികൃഷ്ടതയുടെ കാടറിയാകാടത്തങ്ങളിൽ.
ഇനിയുമൊരവതാരംവരാൻകാത്തിരിക്കണോ!
ഇഹപരങ്ങളിൽ കാണുംഅഗ്നിജ്ജ്വാലകൾ പോൽ
അന്തരംഗങ്ങളിൽനിന്നും കത്തിയുയരാൻ
അരാജകത്വത്തിൽനിന്നും കരകയറാൻ.
ജല്പനങ്ങളെല്ലാം മന്ത്രിച്ചു തീർക്കവേ
നഷ്ടമായീടുമോ നൊമ്പരം നിറഞ്ഞുതൂവും
കുഞ്ഞുടുപ്പുകൾ, കർണ്ണത്തിലീയമുരുക്കി –
യൊഴിച്ചനികൃഷ്ടപരിഷകൾ നിറയുമോ
കലിവിഷം ബാധിച്ചയീയുലകിൽ!
ഇനിയിവിടെപ്പിറക്കേണ്ട വൈദേഹിമാർ
ഇനിയുമിവിടെ ജ്വലിക്കേണ്ട ത്ധാൻസിമാർ
ഇനിയുമിവിടെ തലകുമ്പിടാതിരിക്കാൻ
നാരിമാരിനിയെങ്കിലും വീറണിയണ്ടേ.