ഹൃദയത്തിൽ ചേർത്തു വച്ചു
വളർത്തിയമ്മ മക്കളെ ,,,,
ഓരോശ്വാസം പകുത്തു നല്കീ
അവർക്കു വേണ്ടി ശ്വസിക്കുവാൻ …
പുഞ്ചിരിക്കും പൊൻമുഖത്തിൽ
സ്വപ്നമായിരം നെയ്തവർ ..
പിച്ചവയ്ക്കാൻ തുടങ്ങുമ്പോൾ
അത്ഭുതത്താൽ നോക്കിയോ ?
കാല്‌നോവാതിരിക്കുവാൻ
പാദുകമായ് സ്വയം മാറിയോ ?
അമ്മയെന്ന് വിളിക്കുമ്പോൾ
ആത്മജീവനും നൽകിയോ ?
അക്ഷരങ്ങൾ കുറിക്കുവാൻ
ജീവരക്തം നൽകിയോ ?
പടർന്നുയരാൻ സ്വയമൊരു
മരമായി മാറിയോ ?
മനസ്സിലെന്നും സൂക്ഷിക്കാൻ
ഒരു മായാ കാവ്യമായിന്നു
മാറിയോ ?
(അമ്മ എന്നസത്യം!)

പട്ടംശ്രീദേവിനായർ

By ivayana