ചിട്ടി ആയി ഹേ ആയിഹെ ചിട്ടി ആയി ഹേ
ചിട്ടി ആയി ഹേ വതന്‍ സെ
ചിട്ടി ആയി ഹേ.
ബഡെ ദിനോം കേ ബാദ്
ബേ വതനോം കൊ യാദ്
വതന്‍ കീ മിട്ടി ആയി ഹേ.
ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ യെ പൈഗാം ലിഖാ ഹേ
ഓ പര്‍ദേശ് കൊ ജാനേ വാലെ
ലൌട്ട് കെ ഫിര്‍ ന ആനെ വാലെ.
(ഒടുവിലിതാ കുറിമാനം വന്നു
തരള ചിത്തന്‍ ഞാന്‍ എഴുത്തു കൈപ്പറ്റി
കുറുകുമോര്‍മ്മകള്‍ നിറയും കത്തിന്
പിറന്ന മണ്ണിന്റെ ഗൃഹാതുര ഗന്ധം
സര്‍വ്വ വരികള്‍ക്കും മീതെ
പ്രിയത്തിലെന്‍ നാമം കുറിച്ചിരിക്കുന്നു
പിറന്ന നാട് വിട്ടകലെ വാഴുന്ന
പരദേശിക്കിനി മടക്കമില്ലയോ?)
സാത് സമന്ധര്‍ പാര്‍ഗയാ തൂ
ഹംകോ സിന്ദാ മാര്‍ഗയാ തൂ
ഖൂന്‍ കി രിശ്താ തോട് ഗയാ തൂ
ആഖ് മേ ആസൂ ചോട് ഗയാ തൂ
കം ഖാതെ ഹേ കം സോതെ ഹേ
ബഹുത് സിയാദാ ഹാം രോതെ ഹേ
(കടലേഴും താണ്ടി കടന്നു പോയി നീ
പിടയുന്നു പ്രാണന്‍ നീ പിരിഞ്ഞ നോവിനാല്‍
പ്രവാസിയാകാന്‍ മുറിച്ചു നീ
പ്രണയ ചരടുകള്‍, രക്ത ബന്ധത്തിന്‍ കെട്ടും
കണ്‍ തടങ്ങളിലശ്രുകണം പകര്‍ന്നു നീ
വിദൂര ദിക്കോര്‍ത്തു ഗമിച്ചതല്ലയോ
വിരഹ ദുഖത്താല്‍ കുറച്ചു ഭക്ഷണം
കുറഞ്ഞൂ നിദ്രയും
അതി ദീര്‍ഘ നേരം വിലപിപ്പൂ ഞാൻ)
ശൂനി ഹോഗയി ഷഹര്‍ കി ഗലിയാം
കാട്ടെ ബന്‍ ഗയി ബാഗ് കി കലിയാം
കെഹ്തെ ഹേ സാവന്‍ കി ജൂലെ
ഭൂല്‍ ഗയാ തൂ ഹം നഹി ഭൂലെ
തേരേ ബിന്‍ ജബ് ആതി ദിവാലി
ദീപ് നഹി, ദില്‍ ജലേ ഹേ ഖാലി
തേരേ ബിന്‍ ജബ് ആയെ ഹോളി
പിച്കാരി സെ ചൂട്ടി ഗോലി
പീപല്‍ ശൂനാ പന്‍ഗട്ട് ശൂനാ
ഘര്‍ ശംശാന് കാ ബനാ നമുനാ
ഫസല്‍ കട്ടി ആയി ബര്സാതി
തേരാ ആനാ രഹ്ഗയാ ബാകി
നീ പിരിഞ്ഞ ശോകത്താല്‍
തെരുവുകള്‍ ശൂന്യം
കറുത്തു പോയ്‌ തോട്ടം കരിഞ്ഞു പുഷ്പങ്ങള്‍
മറന്നുവോ സര്‍വ്വം നീ മറക്കില്ല ഞങ്ങളൊന്നുമേ
നിന്നഭാവത്തിലെത്തി ഹോളി, ദീപാവലി
എരിയുന്നീല ദീപം, കത്തുന്നതീ
ഹൃദയങ്ങള്‍ മാത്രം, കടവ് ശൂന്യമായ്
അരയാല്‍ ചുവടും ശൂന്യമായ്
ഋതുക്കള്‍ മാറുന്നു വൈശാഖ ദിനം പിറക്കുന്നു
നിന്ന്റെ തിരികെ വരവെന്നത്(എന്നിലേക്ക്) അസംഭവ്യ സ്വപ്നമോ?)
🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🙏


ഉധാസ് മരിച്ചന്ന് ഉറങ്ങാൻ സാധിച്ചില്ല….. “!
പ്രിയപ്പെട്ടവനേ….”!🌹🙏
നിന്നെ കുറിച്ചുള്ള ആത്മസ്മരണകൾ എന്റെ ശരീരത്തെയും, മനസ്സിനെയും വല്ലാതെ അസ്വസ്ഥമാക്കുന്നു….”!
ഓർമ്മകളുടെ കാണാഭാരത്തിന്റെ ഞെരുക്കം കൊണ്ട് കിടക്കയിൽ ശ്വാസം മുട്ടി പിടയുന്നത് പോലെ തിരിഞ്ഞും, മറിഞ്ഞും കിടന്നു….”!
ഓ… എന്റെ പങ്കാജ് ഉധാസ്…”🌹
പ്രിയപ്പെട്ടവനേ… ഒടുവിൽ നീയുമിതാ ഓർമ്മകളുടെ ഭൂതകാലങ്ങളിലേക്ക് ആണ്ടുപോയിരിക്കുന്നു….”!
ഊഷരമായ മരുഭൂമിയിലെ വെന്തു നീറുന്ന ഉഷ്ണക്കാറ്റും….”!
ഉള്ളിൽ….ആരോടും പറയുവാനാവാത്ത ഹൃദയ ഗദ്ഗദങ്ങളുടെ വെൺ നുരകളും,,തീരാ സങ്കടങ്ങളുടെ നിശ്വാസങ്ങൾ പുതഞ്ഞ പതകളും പേറി നിലക്കാതെ അലയടിക്കുന്ന ദുഃഖസാഗരം…..അശാന്തമായ ഭൂമിയെ പിന്നെയും, പിന്നെയും അവസാനമില്ലാതെ അസ്വസ്ഥമാക്കുന്ന രൗദ്രമായ തിരമാലകൾ””!
ഓർക്കുന്നില്ലേ ആ ദുരിതകാലത്തെ കുറിച്ച്….””!
സ്വന്തമെന്ന് പറയുന്നവരുടെ സ്വാർത്ഥതകൾ ഒരു പതിനേഴു വയസ്സുകാരന്റെ തലയിൽ കെട്ടിയേല്പിച്ച തീർത്താൽ തീരാത്ത പലിശ കടങ്ങളും മറ്റു സാമ്പത്തിക ബാധ്യതകളും, നിർബന്ധിത കടമകളും പേറി തികച്ചും അപരിചിതമായ റാബിഗിന്റെ ഈ കത്തിയാളുന്ന മരുഭൂമിയിലെത്തുമ്പോൾ ആ കൗമാരക്കാരനെ സംബന്ധിച്ച് അവന്റെ ഭാവിയെ കുറിച്ചുള്ള ചിന്തകൾ ഭയപ്പെടുത്തുന്നതും,അത്രമേൽ അസ്വസ്ഥവുമായിരുന്നുവല്ലോ…”!
ഗ്യാസ് ഗോഡൗണിൽ….”!
കച്ചവടത്തിനായി റോഡാരുകിൽ നിറുത്തിയിട്ട സിമന്റ് ട്രെയിലറിൽ…..”!
കത്തിയാളുന്ന സൂര്യന് കീഴിൽ ഒരു നിഴൽ പോലുമില്ലാത്ത നീറി പതയുന്ന ടാർ ഉരുകിയൊലിക്കുന്ന തറയിൽ പതിനാലും, പതിനഞ്ചും മണിക്കൂർ നിന്ന് അടിമയെ പോലെ പണി ചെയ്ത് തളർന്നു ഞാൻ പിടഞ്ഞ നീണ്ടൊരു ദുരിത കാലം…”!
സ്വന്തങ്ങൾ, ബന്ധങ്ങൾ… മോചനം നേടാൻ കഴിയാതെ പിടഞ്ഞു, പിടഞ്ഞവസാനിക്കേണ്ടി വരുന്ന ബന്ധനങ്ങളുടെ അഴിയാക്കുരുക്കുകൾ… “!
സ്നേഹമെന്ന ചുഴിയിൽ പെടുത്തി ആരുടെയൊക്കെയോ ഒടുങ്ങാത്ത ദുരാഗ്രഹങ്ങളുടെ ദുർത്വരകളിൽ നിന്നുണ്ടാവുന്ന പരിഭവങ്ങളും,തന്റേതല്ലാത്ത ആർത്തികളുടെ പൊങ്ങച്ചങ്ങൾ തീർത്ത വീട്ടി തീർക്കാനുള്ള കടങ്ങളുടെയും, ബാധ്യതകളുടെയും,ചീഞ്ഞളിയുന്ന “ഞങ്ങൾ നിങ്ങളെക്കാൾ” ഒക്കെ സ്പെഷ്യലായ മറ്റെന്തൊക്കെയോ ആണെന്ന ചുറ്റുമുള്ളവരെ ബോധിപ്പിക്കാനുള്ള അഹംബോധം സൃഷ്ടിക്കുന്ന പ്രദർശനാവശ്യങ്ങളുടെയും, വ്യർത്ഥതകളുടെയും അവസാനിക്കാത്ത ഓർമ്മപ്പെടുത്തലുകളുടെ അസംതൃപ്‍തമായ മനസ്സുകളിൽ നിന്ന് വമിക്കുന്ന ക്ഷരക്കുത്തുകളുടെ ചെരുക്കുകൾ കുത്തി നിറച്ച കത്തുകൾക്കിടയിൽ ഒരു പരാതിയുമില്ലാത്തവളുടെ കുറിപ്പുകളിലെ സാന്ത്വനങ്ങളും,പാക്കിസ്ഥാനി ഡ്രൈവർ കൗസർ ഭായ് തന്ന പഴയൊരു ടേപ്പ് റെക്കോർഡറും,കുറച്ച് പഴയ ഓഡിയോ കാസറ്റുകളും,…. “!
റോഡോരത്തെ ജലശീതളീകരണിയിൽ നിന്ന് ഊറ്റുന്ന വെള്ളം നിറച്ച പിന്നെയും, പിന്നെയും ഉപയോഗിക്കുന്ന ഒരു ഗ്യാലൻ അളവ് കൊള്ളുന്ന സിമന്റൊട്ടിയ ഡിപോസിബിൾ ബോട്ടിലും….”!
ആ നരക യുഗത്തിൽ പ്രിയപ്പെട്ട ഗന്ധർവ ഗായകാ നിന്റെ സ്വരസാമീപ്യമായിരുന്നുവല്ലോ എനിക്ക് കൂട്ട്…”!
ഉധാസ്…. എത്ര ശ്രമിച്ചിട്ടും വേർപ്പെടുത്താനാവാത്ത ഒരു കാന്തം പോലെ ആത്മവിലൊട്ടുന്ന നിന്റെ സ്വരമാധുരി….”!
എന്നെ മുന്നോട്ട് നയിച്ചതും, എല്ലാം സഹിക്കാൻ പഠിപ്പിച്ചതും അവളും പിന്നെ ഉധാസ്… ഒരു പരിധി വരെ ആത്മാവിന്റെ പ്രണയ പകർച്ച മാസ്മരികമായ സ്വരധാരയായി രൂപം പൂണ്ട് അദൃശ്യനായി വന്ന് എന്റെ എന്തൊക്കെയോ ആയി തീർന്ന നീയുമായിരുന്നല്ലോ….”!
കൃഷ്ണ യു പിയിൽ നിന്ന് ഉമർ മാഷും, 🙏Ummer C 🌹ഖദീജടീച്ചറും🌹 പഠിപ്പിച്ച ഉറുദു അക്ഷരങ്ങളല്ലാതെ മറ്റെന്തുണ്ടായിരുന്നു അന്ന് എന്നിൽ….”!
സ്നേഹാക്ഷരങ്ങളുടെ മാസ്മരിക ഭാവങ്ങളാൽ ആകാശത്തിന് താഴെ ഭൂമിയിൽ മാനവീക മാധുര്യം ചുരത്തുന്ന പ്രഭാഷണകലയുടെ ഉസ്താദ് അബ്ദു സമദ് സമദാനിയുടെ ഉറുദു ഭാഷാപ്രവീണ്യത്തിൽ ആകൃഷ്ട്ടനായ ഒരുവന്റെ ആഗ്രഹങ്ങൾ തീർക്കുന്ന സർഗ്ഗ സാഗരങ്ങൾ തേടിയുള്ള നിതന്തമായ അനേഷണങ്ങളും…നിലക്കാത്ത അലച്ചിലും.”!
പങ്കജ് ഉധാസ് …🌹🙏 പ്രിയപ്പെട്ടവനേ….”!
എന്റെ ദുഖങ്ങളിൽ, ദുരിതങ്ങളിൽ,സന്തോഷ, സന്താപങ്ങളിൽ അഗാധമായി അത്രമേൽ ആഴത്തിൽ നിന്റെ സ്വർഗ്ഗ സ്വരങ്ങൾ പെയ്തിറങ്ങിയില്ലായിരുന്നുവെങ്കിൽ ഈ മരുഭൂമിയിൽ ഞാൻ വെറുമൊരു ശിലായായി മരവിച്ചു പോയേനെ…”!
നിന്നിൽ നിന്നല്ലേ മുഹമ്മദ്‌ റഫിയും,തലത്ത് മഹ്മൂദും,കിഷോർ കുമാറും,മാന്നാഡെ”യും നിത്യഹരിത വസന്ത സ്വരങ്ങളാൽ എന്റെ ആത്മാവിനോട് ഗസലായും,ഖവാലികാളയും പ്രണയാതുരതയോടെ സംവദിക്കാൻ തുടങ്ങിയത്….”!
(🙏🌹ശുജാഅത് ഹുസൈൻ ഖാൻ,ബീഗം അഖ്തർ,സൈഗാൾ, ഗുലാം അലി, മെഹ്‌ദി ഹസൻ,മുഹമ്മദ്‌ റഫി, തലത് മഹമൂദ്, ചിത്രാസിംഗ്,മധുറാണി,തലത് അസീസ്,മിതാലി സിംഗ്, നൂർജഹാൻ,പിനാസ് മസാനി,നീന മെഹത,ഫരീദ ഖാനൂൻ,മന്ഹർ ഉധാസ്, നിർമൽ ഉധാസ് ഹരിഹരൻ, ഉം:ഭായ്🌹🙏)
സമയം പതിനൊന്നു മണി…”!
നാട്ടിലിപ്പോൾ ഒന്നരയായി…”!
ഏതോ ഒരുൾപ്രേരണകൊണ്ടാവാം ഒന്നുമാലോചിക്കാതെ യന്ത്രികമെന്നോണം മൊബൈലെടുത്ത് ബോട്ടിമിൽ അവൾക്ക് വിളിച്ചു….”
വിച്ഛേദനത്തിന് തൊട്ട് മുൻപത്തെ റിംഗ്ടോണുകളിലൊന്നിൽ അവൾ ഫോണെടുത്തു… “!
എന്താടാ….”
നീ ഉറങ്ങിയിരുന്നോ… “
ങും… നാളെ ക്‌ളാസില്ലേ…അതുകൊണ്ട് നേരെത്തെ കിടന്നു… “
എന്താ നിന്റെ ഒച്ചക്ക് ഒരു പതർച്ച…?.
സുഖമില്ലേ…?.
ഒരു പ്രശ്നവുമില്ല… “!
പിന്നെ….?
റൂമിൽ കൂട്ടുകാരൻ ഉറങ്ങുന്നുണ്ട് ഞാൻ വാട്സ് ആപ്പിൽ വരാം… “!
ഓക്കെ….”
സ്വന്തം ഹവ്വയായി എനിക്കായി മാത്രം ജനിച്ച ആത്മരാഗമേ നിയെന്ന വേനൽ കുടിരത്തിലേക്കല്ലാതെ ഞാനെന്ന സങ്കടമഴ മറ്റെവിടെയാണ് പെയ്തൊഴിഞ്ഞ് “അകം” സ്വസ്ഥമാവാൻ സാധിക്കുക…. “?.
അവളുടെ(എന്റെയും)ഹൃദയാക്ഷര സ്വരമധുരിമ എന്റെ ഉള്ളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന അസ്വസ്ഥതകളുടെ കുരുക്കുകൾ അഴിക്കാൻ തുടങ്ങി….”
പെഹലെ ജബ്തൂ ഖത് ലിഖ്താ ഥാ
കാഗസ് മേ ചെഹരാ ദിഖ്താ ഥാ
ബന്ദ് ഹുവാ യെ മേല്‍ ഭി അബ്തോയെ
ഖതം ഹുവാ യെ ഖേല്‍ ഭി അബ് തോ
ഡോളി മേ ജബ് ബൈട്ടി ബഹനാ
രസ്താ ദേഖ് രഹേ ഥേ നേനാ
(തുടക്കത്തില്‍ നീ അയച്ച കത്തുകള്‍
തുടുത്ത നിന്‍ മുഖം പ്രതിഫലിപ്പിച്ചു
അരിയ സ്നേഹം വഴിയുമത്തരം
ലിഖിതങ്ങളിപ്പോള്‍ എവിടെ മാഞ്ഞു പോയി
വഴിയില്‍ കണ്ണ് നട്ടിരിപ്പൂ മഞ്ചലില്‍
നിന്നിളയ സോദരി നിന്‍ വരവിനായ് പേര്‍ത്തു
കരഞ്ഞും മിഴി തുറന്നും നിത്യം)
മേ തോ ബാപ് ഹു മേരാ ക്യാ ഹേ
തേരി മാ കാ ഹാല്‍ ബുരാ ഹേ
തേരി ബീവി കര്‍തി ഹേ സേവാ
സൂരത് സെ ലഗതി ഹേ ബേവാ.
(ഞാനോ നിന്നച്ഛന്‍ സ്വയമെന്തുരക്കുവാന്‍
നിന്‍ മാതാവിന്‍ നില മോശം
സഹ ധര്‍മ്മിണി, നിന്റെ ചുവരില്‍ തൂക്കിയ
ചിത്രത്തില്‍ നോക്കി മിഴി തുടച്ചിരിക്കുന്നു.)
(തൂനേ പൈസാ ബഹുത് കമായാ
ഇസ്‌ പൈസ നെ ദേശ് ചുടായാ
പഞ്ചി പിഞ്ച്രാ തോട് കെ ആജാ
ദേശ് പരായാ ചോദ്കെ ആജാ
ആജാ ഉമര്‍ ബഹുത് ഹേ ചോട്ടി
പരദേശ മണ്ണില്‍ സ്വരൂപിച്ച ധനം
മുഴുക്കെ നീ നാട്ടില്‍ അയച്ചതു സത്യം
കനകക്കൂമ്പാരമിതുമതിയിനി
പണക്കണക്കുകള്‍ ഇട്ടെറിഞ്ഞ് തിരികെ വരിക ഈ നാടിന്റെ തുടിപ്പിലെക്ക് നീ!
ഗ്രഹിക്ക, അതി ഹ്രസ്വം ഭുവന ജീവിതം)
അപ്നെ ഘര്‍ മേ ഭീ ഹേ റോട്ടി…..
(അന്നത്തെയപ്പമിപ്പുരയിലും ലഭ്യം….).
പാടി അവസാനിച്ചപ്പോൾ അവളിൽ നിന്നും ഒരു തേങ്ങൽ അറിയാതെ ഉയർന്നുവോ…. “!?.
യാ… റബ്ബീ…. ❤️🌹🙏
യാ… മൗലാ… ❤️🌹🙏

By ivayana