ബോധി വൃക്ഷത്തിൻ്റെ
തണലിലിൽവെച്ച്
കുടിവെള്ളമിറക്കാതെ
ശാപമോക്ഷം തന്നവർ
കൂട്ടുകാരാണ്.
പേരായിരുന്നില്ല പ്രശ്നം
നിറമായിരുന്നില്ല പ്രശ്നം
അന്യൻ്റെ ജനാധിപത്യം
സംഗീതം പോലാവാത്തതാണ്
അവരുടെ പ്രശ്നം..
നിരായുധൻ്റെ ചോരയിൽ ചവുട്ടി
ആൾക്കൂട്ടം നൃത്തമാടിയത്
പാഠപുസ്തകത്തിലടച്ചു വെച്ചു
മൂന്ന് ദിവസവും ഉണ്ടുറങ്ങിയവർ
സുര്യനും ചന്ദ്രനും കണ്ണുപൂട്ടി..
ബാക്കിയുള്ളവരും കണ്ടു നിന്നു
ആത്മാവകന്ന് പോകുന്നത് വരെ
കൂട്ടുകാർകും പേടിയായിരുന്നു
അവരുടെ സ്വാതന്ത്ര്യത്തെ
പേടിക്കണമെന്ന പേടി.
നഗ്നനാക്കിയവർ ആർത്തു ചിരിച്ചു
അവർക്കുള്ളതവനിലും കണ്ടപ്പോൾ
നാണം വന്നില്ല പോലും
പുസ്തകങ്ങളിൽ ചോര തെറിച്ചപ്പോളും
ആർത്തുചിരിച്ചു
ഫാസിസത്തിൻ്റെ കൊലവിളി
വീട്ടിലെത്താറായിട്ടും പറഞ്ഞില്ലവൻ
അമ്മയോടും…
മുറ്റത്ത് ഭീകരതയുടെ ചിരിയൊച്ചകൾ
കണ്ടിട്ടും പേടിയാവുന്നില്ലേ…?
ചോരയുടെ സോഷ്യലിസം
അതേ ചുവപ്പ് കണ്ണിലും
സിദ്ധാർത്ഥൻ്റെ മരണത്തിനും
മുന്നെയെന്നോ മരിച്ചവരാണ് നാം.’

മധു മാവില

By ivayana