റോഡ് ഗതാഗത നിയമങ്ങൾ കർശനമാവുകയും ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാസംവിധാനങ്ങൾ വ്യാപകമാവുകയും ചെയ്തപ്പോൾ പരിസര യാത്രകൾക്ക് ഹെൽമെറ്റ് ക്യാമറയുടെ കൺമുന്നിലെങ്കിലും എല്ലാവരും ഉപയോഗിച്ചു വരുന്നുണ്ട്.
ഹെൽമെറ്റ് ഇല്ലാത്ത കാരണം പഴയതുപോലെ പലർക്കും ലിഫ്റ്റ് ചോദിക്കാനും കൊടുക്കാനും കഴിയുന്നില്ല. ദീർഘ യാത്രകളിൽ നിലവിൽ വിപണിയിലുള്ള ഹെൽമെറ്റുകൾ കൊണ്ടുപോകൽ റിസ്കുമാണ്.


ഇവിടെ ആണ് യാത്രക്കാർക്ക് ഉപയോഗിക്കാൻ ഗുണമേന്മയും ബലവും ഉള്ള എന്നാൽ മടക്കി ബാഗിൽ വെക്കാവുന്ന രൂപത്തിലുള്ള പോർട്ടബിൾ ഹെൽമെറ്റുകൾ പ്രസക്തമാകുന്നത്.(അത്തരം പ്രോഡക്ടുകൾ നിലവിൽ വിപണിയിൽ ഇല്ല എന്നാണ് തോന്നുന്നത്).


ദീർഘ യാത്രകളിലും.. സാധാരണ ബസ് സർവീസ് മറ്റു വാഹനങ്ങൾ ഇല്ലാത്ത സമയങ്ങളിൽ ബൈക്ക് യാത്രികരുടെ പിന്നിൽ കയറാനും ഹെൽമെറ്റ് ഇല്ലാത്തത് പലപ്പോഴും പലർക്കും ഒരു പ്രതിസന്ധി ആയിട്ടുണ്ട്.
നിലവിൽ സൈക്കിൾ റൈഡ് നടത്തുന്നവർ തലയിൽ വെക്കുന്ന ഹെൽമറ്റ് പോലെയുള്ളതൊക്കെ വിവിധ മടക്കുകളായി ബാഗിൽ വെക്കാവുന്നത് നെറ്റിൽ കണ്ടിട്ടുണ്ട്.
സാധാരണ ഹെൽമെറ്റും മടക്കുകളായി മടക്കി ഒതുക്കി ബാഗിലും മറ്റു ലഗേജുകളിലും കൊണ്ടുപോകാൻ കഴിയുന്ന രൂപത്തിൽ ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമല്ലേ..?

By ivayana