രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
കരഞ്ഞുകൊണ്ടല്ലയോ
മനുഷ്യാ തുടക്കം
കരയാതെയാണല്ലോ
നിൻ മടക്കം
കളിച്ചും ചിരിച്ചും കരയിച്ചും
തന്നെയല്ലേ
ഇടക്കുള്ള ജീവിതം
മനുഷ്യ ജന്മം
തുടക്കത്തിലല്ലയോ
ബാല്യകാലം
തുടിക്കുമല്ലോ അന്നു
കൗതുകങ്ങൾ
കരയുന്ന ബാല്യത്തിൽ
കരൾ പിടയും
കഷ്ടകാലം വെറും
കണ്ണീർക്കയം
കരഞ്ഞുകൊണ്ടാണ്
ജനനമെങ്കിലൃം
കളിചിരിമയമല്ലോ
ബാല്യകാലം
കൗതുകം നിറയുന്ന
സ്വപ്നലോകം
ബാല്യത്തിൻ നാളുകൾ
പുണ്യകാലം
വിധിക്കുന്നു വിളറിയ
ബാല്യമേറെ
വിളറിയ ജീവിതം
വീഥികളിൽ
കഥയറിയാത്തൊരാ
കുരുന്നുകളെ
കണ്ണീർ തുടച്ചൊപ്പം
ചേർത്തുനിർത്താം.