രചന : അഡ്വ നമ്മളിടം നിഷ നായർ✍
1,പ്രൊഫൈൽ പിക്ച്ചർ ഒരിക്കലും സ്വന്തം ഫോട്ടോ ഇടരുത് പൂവിന്റെയോ പൂമ്പാറ്റയുടെയോ വല്ല സിനിമാ നടന്മാരുടെയോ ഇടുക
2,ഇനി സ്വന്തം ഫോട്ടോ ഇടണം എന്ന് നിർബന്ധമുള്ളവർ ഫോട്ടോഷോപ്പോ മറ്റു ആപ്പുകളോ ഉപയോഗിച്ച് നന്നായി വിരൂപനാക്കി മാത്രമെ പോസ്റ്റ് ചെയ്യാവു
3,മെസഞ്ചർ ഇല്ല കമന്റു ബോക്സ് ഇസ്‌തം എന്ന് ബയോയിൽ എഴുതണം
4,എന്നിട്ടും മെസഞ്ചറിൽ ശല്യം ചെയ്യാൻ വരുന്നു എങ്കിൽ ഒന്ന് രണ്ടു വട്ടം വാർണിങ് കൊടുക്ക ശല്യം തുടരുന്നു എങ്കിൽ സ്ക്രീൻ ഷോർട്ട് ഇട്ട് നാറ്റിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുക ഫോൺ നമ്പർ ചോദിക്കുകയാണ് എങ്കിൽ അമ്മയുടേയോ പെങ്ങളുടെയോ കൊടുത്തിട്ട് എന്റെ നമ്പറാണ് എന്ന് പറഞ്ഞു പറ്റിക്കണം
5,മെസേജ് അല്ല ഓഡിയോ കോൾ ആണ് ചെയ്യുന്നത് എങ്കിൽ നമ്മൾ ഫീമെയിൽ വോയ്‌സിൽ സംസാരിച്ചാൽ മതി അവർ പെണ്ണാണ് എന്ന് ധരിച്ചു പോയിക്കോളും ഫീമെയിൽ ശബ്ദം ആക്കാൻ സഹായിക്കുന്ന ആപ്പുകളും വോയിസ് കൺവെർട്ടർ ഡിവൈസുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്
6,പരിചയമില്ലാത്ത ഒരു പെണ്ണിന്റെയും വീഡിയോ കോൾ എടുക്കരുത് കോൾ വരുമ്പോൾ ഉമ്മയെയോ പെങ്ങമ്മാരെയോ കൊണ്ട് ഫോൺ എടുപ്പിക്കുക അവരെ കണ്ടാൽ ഇത്തരക്കാർ ശശിയായി പിന്നെ വിളിക്കില്ല
7,അശ്‌ളീല ഫോട്ടോ വീഡിയോ ഒക്കെ അയച്ചു നമ്മളെ ചാരിത്ര്യം നശിപ്പിക്കാൻ ചിലർ ശ്രമിക്കും നമ്മൾ ആത്മ സംയമനം കൈവിടരുത് അവരെ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുക
8,നമ്മളെ വളക്കാൻ തോന്നുന്നു എന്ന് തോന്നിതുടങ്ങിയാൽ നിനക്കൊക്കെ വീട്ടിൽ ആങ്ങളമാരും അച്ഛനൊന്നും ഇല്ലേ എന്ന് ചോദിക്കണം അതോടെ അവർ മാനസികമായി സമ്മർദ്ദത്തിൽ ആവും
9,ഇടയ്ക്കിടെ എന്റെ കുടുംബം അങ്ങനെയാണ് എന്റെ വരികളും എന്റെ ജീവിതവുമായി ബന്ധമില്ല എന്നൊക്കെ എഴുതണം
10,കാരണവൻമ്മാര് പറഞ്ഞത് പോലെ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് മുള്ളിന് തന്നെ അതുകൊണ്ടു നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക
11,ഏതെങ്കിലും പെണ്ണ് രാത്രി വന്ന് ഒറ്റയ്ക്കാണോ കിടക്കുന്നതെന്ന് ചോദിച്ചാൽ മറുപടി കൊടുക്കരുത്.
12.ഏത് ഡ്രസ്സാണ് ഇട്ടിരിക്കുന്നതെന്ന് ചോദിച്ചാൽ അപ്പഴേ ബ്ലോക്കി ഓടിക്കോണം
കൂടുതൽ പുരുഷന്മാർ ഉള്ള ഗ്രൂപ്പുകളിൽ നമ്മളിടം കൽപ്പനകൾ ഷെയർ ചെയ്ത് പുരുഷന്മാരെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തുക.
പുരുഷ സമത്വം അഡ്വ നമ്മളിടം (പത്മശ്രീ)