മഴയത്തു പൂത്തു വിരിയുമാ പൂവുകൾ
വെയിലേറ്റു വാടിത്തളരുമുല്ലോ
മണമുണ്ട് നിറമുണ്ട് പൂം തേനുമുണ്ടതിൽ
ശലഭങ്ങൾ പാറിപ്പറക്കാറുമുണ്ട്.
നനവില്ലയെങ്കിലോ വാടിത്തളർന്നു പോം
നട്ടു നനയ്ക്കുന്ന പൂച്ചെടികൾ.
വേലിപ്പടർപ്പിലെ മണമില്ലാപ്പുവുകൾ
വെയിലേറ്റു വാടാതെ നിന്നീടുന്നു.
വർണ്ണാഭമായുള്ള കടലാസുപൂവുകൾ
കണ്ണിനാനന്ദമായ് തീർന്നുവല്ലൊ
വെയിലേറ്റു പൊട്ടിവിരിയുന്ന പൂവുകൾ
വാടാതെ യങ്ങനെനിന്നിടുന്നു.
തേൻ നുകർന്നീടുവാൻ
മധുപനെത്താറില്ല
ശലഭങ്ങൾ എത്തി നോക്കാറുമില്ല.
വർണ്ണ മനോഹര വെയിൽപ്പുക്കളായിതാ
വേലിക്കലങ്കാരമായ് നിന്നിടുന്നു.
കാറ്റേറ്റു പാറിപ്പറന്നാലുമീ പ്പൂക്കൾ
വാടാതെ സുന്ദരിയായ് കിടക്കും.

സതി സുധാകരൻ

By ivayana