അല്ലാഹു അല്ലാതെ ഇല്ലാരുമാശ്രയം
വല്ലാതെ കേഴുന്നോർക്കായി,
മന്നിലവൻ തൂകും കരുണാ പ്രവാഹത്തിൻ തീർത്ഥങ്ങൾ
സംസംപോൽ ഹൃത്തിൽ തിളങ്ങും..

പരിശുദ്ധ റമദാനിൽ വ്രതശുദ്ധിയോടെന്നും
കഴിയുന്നോർക്കൊരു മിത്രമായി,
വന്നു വരമേകി ചിരിതൂകി ദുരിതങ്ങൾ തീർക്കുന്ന
കാരുണ്യവാനേ സ്തുതിക്കാം..

മക്കയ്ക്കു പോകാനെനിക്കു കരുത്തില്ല-
കക്കണ്ണാലെന്നും ഞാൻ കാണും!
തമ്പുരാൻ വന്നെന്നരികത്തിരിന്നു തലോടുമ്പോൾ
സങ്കടമെല്ലാമൊഴിയും….

ജയദേവൻ

By ivayana