രചന : സഫൂ വയനാട്✍
അനാശാസ്യത്തിനു
ആനി അടക്കമുള്ള
ആറുപേരെ പോലീസ്
അറസ്റ്റ് ചെയ്യുന്നത് വരെ
അവൾ കളങ്കപ്പെട്ടിരുന്നില്ല.
“ചീട്ട്കളി തോറ്റപ്പോ അപ്പനെന്നെ
ഇവർക്ക് വിറ്റാതാ ഏമാനെന്ന് “കരഞ്ഞു
കാലുപിടിച്ചിട്ടും അതങ്ങു പള്ളീൽ (കോടതിയിൽ )
പറഞ്ഞാമതിയെന്ന് വഷളൻചിരിയോടെ
ഇൻസ്പെക്ടർ പീതാമ്പരൻ അവളേ ഒറ്റക്ക് ഒറ്റമുറി സെല്ലിലടച്ചു.
അന്ന് രാത്രി മുഴുവൻ
കള്ളിനൊപ്പം അയാൾ
അവളെ തൊട്ടുകൂട്ടിയങ്ങു
തീർത്തു കളഞ്ഞു.
വിചാരണയ്ക്ക് മുന്നേ
പരലോകം പൂകിയവൾ
ഉടുതുണിയിൽ തൂങ്ങിയാടിയപ്പോൾ
അനായാസം അഴിച്ചെടുത്തത്
ഇരു ചെവിഅറിയാതെ കെട്ടി തൂക്കിയ ഇൻസ്‌പെക്ടർ സാർ തന്നെ.
അതിക്രൂരമായ് ഒന്നിലധികം
തവണ പീഡനത്തിനു ഇരയായിട്ടുണ്ട്
എന്നായിരുന്നുപോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
അപമാനഭാരം സഹിക്കവയ്യാതെ
ആത്മഹത്യ ചെയ്തതാകുമെന്ന് മാധ്യമങ്ങളും വിധിഎഴുതി.
പിറ്റേന്നത്തെ സർവക്ഷിയോഗത്തിൽ
ആനിയെ ക്രൂരമായ്
പീഡിപ്പിച്ചവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റവും ചേർത്ത്
അജീവാനന്ത തടവും
അഞ്ചുലക്ഷം രൂപ പിഴയും ചുമത്തണമെന്ന് പ്രതിപക്ഷ
നേതാവ് പ്രസംഗിച്ചു.
ആനിയുടെ ഓർമ്മ ദിവസം
അപലകളുടെ ദിനമായി
ആചരിക്കാനും, അവളുടെ
അപ്പന് സർക്കാർ ജോലി
നല്കാനും തീരുമാനമായി.
ലോഡ്ജായ ലോഡ്ജുകളിൽ
മിന്നൽ പരിശോധന നടത്താൻ
സെക്സ് റാക്കറ്റിനെ ഒറ്റക്ക് നേരിട്ടതിന്
ധീരതാ പട്ടം നൽകി ആദരിച്ച പീതാമ്പരനെചുമതലപ്പെത്തി.
ഇതോടെ യോഗം അവസാനിച്ചു .
റിപ്പോർട്ട് യോഗസ്സമക്ഷം സമർപ്പിക്കുന്നു.