രചന : വർഗീസ് വഴിത്തല✍
ഇളവെയിലാടിയ പുലർനടത്തം
ഒരുമ്മ തരട്ടെയെന്ന് പുലരിപ്പൂ..
വനിതാദിനമെന്ന് വായനശാലയിലെ ദിനപ്പത്രം..
ഝാൻസിറാണിയും,
ആനിബസന്റും, മദർതെരേസയും, ഇന്ദിരാഗാന്ധിയും,
കല്പനാചാവ്ളയും രത്നത്തിളക്കത്തോടെ മായാതങ്ങനെ..
വിമാനം പറത്തുന്ന,
യുദ്ധം ചെയ്യുന്ന,
തെങ്ങിൽ കയറുന്ന,
രാജ്യം ഭരിക്കുന്ന,
ദേവാലയത്തിലേക്കും, സ്കൂളിലേയ്ക്കും,
ജോലിസ്ഥലത്തേക്കും ഒറ്റയ്ക്ക് വണ്ടിയൊടിച്ചു പോകുന്ന സ്ത്രീകൾ..!!
ആകെമൊത്തം അഭിമാനപൂരിതമെന്നന്തരംഗം..!
അന്തിക്ക് നാട്ടുമ്പുറത്തെ ചായക്കടയിലൊരു ചൂടൻചർച്ച..
അലവലാതിപ്പെണ്ണുങ്ങൾ..!!
അധികാരിപ്പെണ്ണുങ്ങൾ..!!
എഴുത്തുകാരിപ്പെണ്ണുങ്ങൾ..!!
അടുക്കളക്കാരിപ്പെണ്ണുങ്ങൾ..!!
കുടുംബം പോറ്റുന്ന പെണ്ണുങ്ങൾ..!!
ഭർത്താവിനെയും മക്കളെയും കൊല്ലുന്ന പെണ്ണുങ്ങൾ..!!
പറമ്പ് മൊത്തം മൂത്രമൊഴിച്ചു വൃത്തികേടാക്കുന്ന തൊഴിലുറപ്പ് പെണ്ണുങ്ങൾ..!!
മൂടും മുലയും പ്രദർശിപ്പിച്ചു
അടിവസ്ത്രം മാത്രമിട്ടു നടക്കുന്ന
പരിഷ്കാരിപ്പെണ്ണുങ്ങൾ..!!
കുടുംബശ്രീപ്പെണ്ണുങ്ങൾ..!
ഭൂമിയിലെ മാലാഖമാരെന്നു പുകൾപെറ്റ നഴ്‌സ്‌പെണ്ണുങ്ങൾ..!
ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട ദയാബായിമാർ..!!
ചർച്ചയിൽ നിന്ന് തലയൂരാൻ
മുഖപുസ്തകത്തിലേക്കൊരു മുങ്ങാംകുഴി..!!
അഭിനവ മാധവിക്കുട്ടിമാർ
ഏറെ പ്രഘോഷിക്കപ്പെടുന്നു..
സൗഹൃദക്കൂട്ടത്തിലെ പെൺകവികൾക്ക് പുരസ്‌കാരത്തിളക്കങ്ങൾ..
പിന്നെയും അഭിമാനപൂരിതമെന്നന്തരംഗം..!!
എഫ്ബി റീൽസിൽ വിജൃംഭിതനിതംബങ്ങളും
തുടുത്ത മുലകളും
ഉരുണ്ട തുടകളും
വിറ്റു കാശാക്കുന്ന പെണ്ണുങ്ങളെക്കണ്ട്
വെറുതെ വെള്ളമിറക്കി..
അക്കൂട്ടത്തിൽ എന്റെ ഭാര്യയും മകളും പെങ്ങളും ഉണ്ടെന്ന് കണ്ടപ്പോൾ
പിന്നെയും അഭിമാനപൂരിതമെന്നന്തരംഗം..!
പോൺതാരമെന്ന കുപ്രസിദ്ധി ഭൂതകാലഗ്രസ്തയായ
ഒരു സിനിമാനടിക്ക്
വുമൺ ഓഫ് ദി ഇയർ അവാർഡ്…!!
അഭിമാനത്താൽ ധൃതംഗപുളകിതനായ ഞാൻ
ഒറ്റപ്പൊട്ടിത്തെറിക്ക് വീട്ടിലെത്തി..
ചത്ത് ഭിത്തിയേലിരിക്കുന്ന അമ്മമ്മയുടെ വക ഒരു കൊട്ട്..!
” നാരി നശിച്ചാൽ നാട് നശിച്ചൂന്നാ..”
കയ്യിൽ കിട്ടിയ കുന്ത്രാണ്ടമെടുത്ത് ഒറ്റയേറിന് അമ്മമ്മ താഴെ..!!