രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍
അബലയല്ലഞാൻ പ്രബലതന്നെ
അറിയണം പ്രിയസത്യമീ ലോകം
അടിമയല്ലഞാൻ അധിപ തന്നെ
വിരിയണം പുതു ജീവസങ്കൽപ്പം
അഗതിയല്ലഞാൻ പ്രകൃതി തന്നെ
അറിയുക അടിയറ പറയുകില്ല
കണ്ണീരല്ല ഞാൻ കർണ്ണകി തന്നെ
കത്തിയമരും കണ്ണു തുറന്നാൽ
തോഴിയല്ല ഞാൻ റാണി തന്നെ
അടർക്കളത്തിൽ അടിയറവില്ല
അടിപതറാതെ രണാങ്കണത്തിൽ
ഉയർത്തെണീക്കും റാണി ലക്ഷ്മിയായി
മരണമല്ല ഞാൻ ജനനമത്രെ
ജീവനെന്നിൽ മുളയിടുന്നുവല്ലോ
കണ്ണീരൊഴുകൂന്ന വേളയിൽ ഞാൻ
കരുണാസാഗരത്തിൻ അലകളാകും
അണിയൂ ധീരതതന്നുടെ കവചം
അറിയൂ മനസ്സിന്നുള്ളിൽ സദ്രുഢം
അബലയല്ല ഞാൻ പ്രബല തന്നെ
അടിമയല്ല ഞാൻ അധിപ തന്നെ