നേരിനൊപ്പം സഞ്ചരിച്ചീടുകിൽ
നാളെകൾ നല്ലതായ് തീർന്നീടും
നല്ലൊരിടത്തിൽ ചെന്നെത്തീടും
പദവികൾ തേടിയെത്തീടും
സത്യത്തെ തിരിച്ചറിഞ്ഞീടുകിൽ
ഒറ്റയ്ക്കാണേലും വിജയം നേടീടും
ശത്രുക്കൾ ചുറ്റിനുണ്ടായാലും
ശാന്തസുന്ദരമായീടും ജീവിതം
നേർക്കുനേർ ചൊല്ലി ശീലിച്ചാൽ
ഉള്ളത്തിനുള്ളിൽ സ്വസ്ഥത കിട്ടീടും
ഉറ്റവരെ തിരിച്ചറിയുവാനായീടും
ഉയിരിൽ ഉണർവ് നേടാനായീടും