ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഫെഡറൽ രജിസ്ട്രേഷന് പുറമെ അതാത് സംസ്ഥാനങ്ങളിൽ കൂടി രജിസ്റ്റർ ചെയ്യുന്നത് പുതിയ കീഴ് വഴക്കമല്ലെന്ന് പ്രസിഡന്റ് മാധവൻ ബി.നായർ അറിയിച്ചു.

ഫൊക്കാനയുടെ പ്രിസിഡന്റുമാരായി കാലാകാലങ്ങളിൽ സ്ഥാനം വഹിച്ചിട്ടുള്ളവർ അവർ താമസിക്കുന്ന സംസ്ഥാനങ്ങളിലെ നിയമ വ്യവസ്ഥകൾ  അനുവദിച്ചിട്ടുള്ള നികുതി ഇളവുകളും മറ്റ് സേവനങ്ങളും ലഭിക്കുന്നതിന് വേണ്ടി ഫെഡറൽ രജിസ്ട്രേഷൻ കൂടാതെ സംസ്ഥാന രജിസ്ടേഷനും നടത്തിയിട്ടുണ്ട്. ബാങ്കുകളുടെ പുതിയ നിയമാവലി അനുസരിച്ച് ഒരു കോർപ്പറേറ്റ് അക്കൗണ്ട് ആരംഭിക്കണമെങ്കിൽ ഫെഡറൽ ഇ.ഐ .എൻ (എംപ്ലോയർ ഐഡന്റിഫിക്കേഷൻ നമ്പർ )കൂടാതെ സംസ്ഥാന രജിസ്ട്രേഷനും നിർബന്ധമാണ്.

കഴിഞ്ഞ കാലങ്ങളിലെ മുൻ ഭാരവാഹികൾ കാനഡയിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളായ ന്യൂയോർക്ക്, മെരിലാന്റ്, ടെക്സാസ് , ഇലിനോയ്ഡ്സ് , കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിൽ ഫൊക്കാന രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഫൊക്കാനയിൽ സംജാതമായ ചില പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഭംഗിയായി കൺവൻഷൻ സംഘടിപ്പിക്കണമെങ്കിൽ നാഷണൽ കമ്മിറ്റിക്ക് പുതിയ രജിസ്ട്രേഷൻ അത്യന്താപേക്ഷിതമാണ്. ഇതിൽ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ല. ഇതിനെ ഫൊക്കാനയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെ അംഗീകരിക്കാനും തിരിച്ച് സ്നേഹിക്കാനുമുള്ള മറ്റൊരു അവസരമായി വേണം കരുതാനെന്നും മാധവൻ ബി.നായർ പറഞ്ഞു.

sreekumarbabu unnithan

By ivayana