അഡ്വ നമ്മളിടം നിഷ നായർ✍
പ്രവാസിയായിരുന്നപ്പോൾ 2017/18 സാമ്പത്തിക വർഷത്തിൽ sbi യിൽ നിന്നും 15ലക്ഷം വായ്പയെടുത്തുകൊണ്ടു ഏകദേശം 30 ലക്ഷത്തോളം മുടക്കിയാണ് താഴെയുള്ള ഫോട്ടോയിൽ കാണുന്ന വീട് ഞാൻ നിർമ്മിച്ചിരുന്നത്.
പക്ഷേ കഷ്ടകാലമെന്നല്ലാതെ എന്തുപറയാൻ വീടിന്റെ പണി പൂർത്തിയാക്കി 2019 ൽ ഗൃഹപ്രവേശം നടത്തിയെങ്കിലും വായ്പയുടെ തിരിച്ചടവ് തുടങ്ങേണ്ടിയിരുന്ന 2019 നവംബർ മാസം തന്നെ ദുബായിലുള്ള കമ്പനിയിലെ എന്റെ ജോലി നഷ്ട്ടമാകുകയും നാട്ടിൽ തിരിച്ചെത്തുകയും ചെയ്തതോടെ 18000 രൂപയോളമുള്ള മാസ തവണകളുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങി പോയി.
വീണ്ടും മറ്റൊരു വിസയിൽ ദുബായിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായുണ്ടായ കൊറോണയും ലോക്ഡൗണുകളും രണ്ടുവർഷത്തോളം നീണ്ടുനിന്ന യാത്രാനിരോധനവുമൊക്കെ കാരണം അതും മുടങ്ങിപോകുകയാനുണ്ടായത്.
അതൊക്കെ കഴിഞ്ഞപ്പോൾ 48 വയസ് കഴിഞ്ഞതുകൊണ്ട് എവിടെയും ജോലിക്ക് വേണ്ടാത്ത അവസ്ഥയുമായി.
പിന്നീട് നാട്ടിൽ തന്നെ തുടങ്ങിയൊരു ചെറിയ തട്ടുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഞാനും ഭാര്യയും മൂന്നുപെൺകുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം ജീവിച്ചുപോയിരുന്നത്.
അതിനിടയിൽ വീണ്ടും വായ്പകൾ വാങ്ങി ഗൾഫിൽ ജോലിയുള്ളപ്പോൾ നിശ്ചയിച്ച പ്രകാരം മൂത്തമോളുടെ വിവാഹം കൂടി നടത്തേണ്ടി വന്നതോടെ ശരിക്കും കടക്കെണിയിൽ പെട്ടുപോകുകയും അതിന്റെ കൂടെ കൂനിമേൽ കുരുപോലെ വന്നുപെട്ടിരുന്ന ജോലി ചെയ്യാൻ പറ്റാത്തവിധത്തിലുള്ള വിട്ടുമാറാത്ത വയറുവേദനയും തുടങ്ങിയതോടെ ജീവിതം ശരിക്കും വഴിമുട്ടിപ്പോയി.
(ശരീരം ഇളകുന്ന ജോലി ചെയ്യാൻ സാധിക്കാത്തതുകാരണം തുച്ഛമായ വേതനത്തിൽ ഇപ്പോൾ എറണാകുളം സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു )
അങ്ങനെ വായ്പ തുകയും പലിശയും പിഴ പലിശയും ചേർത്തു 20 ലക്ഷത്തോളം രൂപ ഈടാക്കിക്കിട്ടുവാൻവേണ്ടി ബാങ്ക് കോടതിയെ സമീപിക്കുകയും സർഫാസി ആക്ട് പ്രകാരം വായ്പയെടുത്ത് നിർമ്മിച്ചിരിക്കുന്ന വീടും 8 സെന്റ് സ്ഥലവും ജപ്തി ജപ്തി ചെയ്യാനുള്ള വിധി സാമ്പാദിക്കുകയും ചെയ്തെങ്കിലും fb സൗഹൃദത്തിലുള്ളൊരു ഇതുവരെ നേരിൽ കാണുകപോലും ചെയ്യാത്തൊരു നല്ലവനായ അഡ്വക്കേറ്റ് ഒരുരൂപപോലും പ്രതിഫലം വാങ്ങാതെ ഹൈക്കോടതിയിൽ ഒരു ഒരു വർഷത്തേക്ക് സ്റ്റേ വാങ്ങി തന്നതുകാരണമാണ് ഇത്രയും കാലം പിടിച്ചു നിൽക്കാൻ സാധിച്ചത്.
വീടിന്റെ വായ്പയും മോളുടെ വിവാഹത്തിനും ചികിത്സയ്ക്കുമൊക്കെ വാങ്ങിയിരുന്ന വായ്പകളും പലിശയും പിഴ പലിശയുമൊക്ക(എല്ലാം ബാങ്ക് വായ്പകൾ )ചേർത്തു ഇപ്പോൾ ഏകദേശം 25 ലക്ഷത്തോളം രൂപ ബാധ്യതയുണ്ട്.
അതുകൊണ്ട് എല്ലാ വായ്പകളും തിരിച്ചടച്ചു എവിടെയെങ്കിലും ഒരു മൂന്നുസെന്റ് ഭൂമിയെങ്കിലും വാങ്ങാമെന്നുകരുതി 30 ലക്ഷം വരെ വില പറഞ്ഞുകൊണ്ട് കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഈ വീട് വിൽക്കാനുള്ള ശ്രമത്തിലാണെങ്കിലും ഇതുവരെ വിൽപ്പനമാത്രം നടന്നില്ല.
മാർച്ച് 30 നുള്ളിൽ വായ്പ തിരിച്ചടക്കാമെങ്കിൽ Sbi യുടെ ബാങ്ക് വായ്പ കുടിശികയിൽ പരമാവധി ഇളവുകൾ അനുവദിച്ചുകൊണ്ടു ജപ്തി നടപടികൾ ഒഴിവാക്കാമെന്നു ബാങ്കിൽ നിന്നും അറിയിച്ചിട്ടുണ്ട്.
വീടിരിക്കുന്ന ഭൂമിയല്ലാതെ എന്റെയോ ഭാര്യയുടെയോ പേരിൽ വേറെ ഒരുസെന്റ് ഭൂമിപോലുമില്ലാത്തതുകൊണ്ട് വീട് ജപ്തി ചെയ്യുകയാണെങ്കിൽ മുതിർന്ന പെൺകുട്ടികളെയും പ്രായമായ അമ്മയെയും കൂട്ടി പെരുവഴിയിൽ ഇറങ്ങുകയല്ലാതെ എന്റെയും ഭാര്യയുടെയും മുന്നിൽ വേറെ മാർഗമില്ല.
അതുകൊണ്ട് പ്രീയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ പരിചയത്തിൽ ഏതെങ്കിലും ബ്രോക്കർമാരോ വീട് അന്വേഷിക്കുന്നവരോ ഉണ്ടെങ്കിൽ ഇക്കാര്യം അവരുടെ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് നിവൃത്തികേടുകൊണ്ട് ഗതികെട്ടുപോയ ഞങ്ങളെയൊന്നു സഹായിക്കാമോ
അങ്ങനെ ചെയ്താൽ മരണം ഞങ്ങൾ നിങ്ങളോട് നന്ദിയും കടപ്പാടുമുള്ളവരായിരിക്കും 🙏🙏🙏🙏🙏🙏
കണ്ണൂർ ജില്ലയിൽ പഴയങ്ങാടിക്കടുത്തു വെങ്ങരയിൽ നിലവിൽ പൂർണ്ണമായും താറിങ് പണി പൂർത്തിയാകാത്ത പഞ്ചായത്ത് റോഡരികിലുള്ള 8 സെന്റ് ഭൂമിയും മുഴുവൻ പണിയും പൂർത്തിയാക്കിയ 2 അറ്റാച്ച്ഡ് കിടപ്പുമുറികളടക്കം 4 കിടപ്പുമുറികളും 4 വർഷം പഴക്കവുള്ള 1750 സ്‌ക്വാർഫീറ്റ് വീടിനു ഞങ്ങൾ പ്രതീക്ഷിക്കുന്ന വില 30 ലക്ഷം രൂപ.
എന്റെ ഫോൺ നമ്പർ :
8281879108
7902592362
PradeepKumar Chathothu Vengara