അമ്മയായി,
ഭാര്യയായി,
കാമിനിയായി,
പെങ്ങളായി,
മകളായി,
അമ്മൂമയായി
സർവ്വംസഹായായി
മാതൃത്വമേറുന്നവൾ.
എന്റെയും നിന്റെയും
ദാഹം ശമിപ്പിക്കുവൻ
മുലപ്പാൽ ചുരത്തി
തപിച്ചു നില്ക്കുന്നവൾ!
കണ്ണുകളിൽ കരുണയുടെ
അരുവിതീർക്കുന്നവൾ!
ഉടലാകെ,
ഉയിരാകെ,
ഉലകാകെ,
സഹനതയുടെ
കാണാക്കയങ്ങൾ
തീർക്കുന്നവൾ!
നെഞ്ചിൽ നിനക്കായി
കദനക്കനലുകൾ പുകച്ച് ദഹിച്ചുനില്ക്കുന്നവൾ!
ദു:ഖകാർമേഘങ്ങളെ
പെയ്തൊഴിച്ചൊടുക്കുവാൻ
ഇരുകൈകളും നീട്ടി
വിളിക്കുന്നൊരമ്മ-
യെന്നെമാറോടണക്കുവാൻ താഴുകിത്തലോടുവാൻ!
ഓരോ ദേശത്തും
ഓരോ സ്ത്രീയിലും
ഒരമ്മയെ തിരയുന്നു
ഞാൻ!
ഓർക്കുകിൽ,
അമ്മമാത്രമാണെ-
നിക്കെന്നുമാശ്വാസം ….!!

By ivayana