ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാന 1983 ൽ രൂപീകരിക്കപ്പെട്ടത് മലയാളികളുടെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇപ്പോൾ സംഘടനയെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമത്തെ ചെറുത്ത് അവരെ ഒറ്റപ്പെടുത്തണമെന്നും ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ ആവശ്യപ്പെട്ടു.

സമുന്നതരായ വ്യക്തിത്വങ്ങളാണ് സംഘടനയെ നാളിതു വരെയും നയിച്ചു പോന്നിട്ടുള്ളത്. ആ സ്ഥാനത്ത് ഇരുളിൽ പിൻവാതിലിലൂടെ പ്രവേശിക്കാനെത്തുന്നവർ ഭാരവാഹിത്വം നിർവഹിക്കേണ്ട പ്രസ്ഥാനമല്ല ഫൊക്കാനയെന്ന മാതൃകാ സംഘടന. സമാന്തര വ്യാജ  സംഘടനയുണ്ടാക്കി അത് ഫൊക്കാനയാണെന്ന തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ മലയാളി സമൂഹം ജാഗ്രത പുലർത്തണം. കോവി ഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി 2021 ജൂലൈയിൽ ഫൊക്കാനയുടെ കൺവൻഷനും തെരഞ്ഞെടുപ്പും നടത്തുവാനാണ് ഔദ്യോഗിക ഭരണ സമിതി തീരുമാനമെടുത്തിരിക്കുന്നത്.

കൊറോണ ദുരന്തത്തിൽ ജീവനും നിലനിൽപ്പിനും വേണ്ടി ലോകം പൊരുതുമ്പോൾ സ്ഥാനമാനങ്ങളിൽ കണ്ണുനട്ട് മനുഷ്യത്വഹീനമായി പെരുമാറുന്നവർ പ്രവാസി സമൂഹത്തിന് തന്നെ അപമാനം വരുത്തി വയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

sreekumarbabu unnithan

By ivayana