രചന : ഷിബു അറങ്ങാലി ✍
കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ…
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല.(ഈ പൈസ രാഷ്ട്രീയ പാർട്ടികൾ തിരിച്ച് കൊടുക്കേണ്ടതില്ല. അതായത് ഈ പൈസ സംഭാവനയാണ്
എന്താണ് ഇത് കൊണ്ട് ഉള്ള പ്രശ്നം?
20,000 രൂപയ്ക്ക് മുകളിൽ ഉള്ള എല്ലാ സംഭാവനകളും രാഷ്ട്രീയ പാർട്ടികൾ സോഴ്സ് വെളിപ്പെടുത്തേണ്ടത് ഉണ്ട്. എന്നാൽ ഇലക്ട്രൽ ബോണ്ടിൽ അത് വേണ്ട. അതായത് ഒരു പോളിസി ഡിസിഷൻ തങ്ങൾക്ക് അനുകൂലമാക്കാൻ കോർപ്പറേറ്റുകൾക്കും വലിയ പണക്കാർക്കും നിയമപരമായി “കൈക്കൂലി ” കൊടുക്കാം എന്ന അവസ്ഥ ഉണ്ടാവും.
ഏറ്റവും കൂടുതൽ ഇങ്ങനെ പൈസ സ്വരൂപിച്ച പാർട്ടി എത് ?
BJP- 6553 കോടി
കോൺഗ്രസ്- 1123 കോടി രൂപ
മറ്റു പാർട്ടികളുടെ വിവരങ്ങൾ താഴെ…!