രചന : മധു മാവില ✍
ശ്രീ.ഷാജിയെ മൂന്ന് വർഷം മുന്നെ ഞാൻ പരിചയപ്പെടുന്നത് എൻ്റെ കൂട്ടുകാരൻ്റെ കണ്ണുരിലെ ഒരു ഷോപ്പ് ഉത്ഘാടനത്തിനാണ്.. ഒരു മണിക്കൂർ നേരത്തെ സൗഹൃദമെന്നോ പരിചയമെന്നോ പറയാം.. പക്ഷെ എൻ്റെ കൂട്ടുകാരൻ്റെ Up സ്കൂൾ മുതലുള്ള ക്ലാസ്മേറ്റാണ്. അടുത്ത കൂട്ടുകാരാണ്
അവനാണ് ഷാജിയെ വിശദമായി പിന്നീട് പരിചയപ്പെടുത്തുന്നത്… അറിയപ്പെടുന്ന ഡാൻസ് മാസ്റ്റർ, തികഞ്ഞ കലാകാരൻ, ഒരു പാട് കുട്ടികൾക് പലയിടത്തായി ഡാൻസ് പഠിപ്പിക്കുന്നുണ്ടെന്നും.. അതിൽ സൗജന്യമായും ചില കൂട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു…
കലയെ ഒരു സപര്യയായിക്കാണുന്ന ഒരു
കലാകാരൻ്റെ ശാന്തതയും സമീപനവും നിഷ്കളങ്കതയും ഷാജിയിൽ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്…
ആ മനുഷ്യൻ പണത്തിനോട് ആർത്തിയുള്ളവനല്ലന്നും കൈക്കൂലി വാങ്ങുന്ന ആളല്ലന്നും കുട്ടിക്കാലം മുതൽ അറിയുന്നവർ സാക്ഷൃപ്പെടുത്തുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന് അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് കുടുക്കിയതാണ്.
നിഷ്കളങ്കനായ ഷാജിക്ക് അവരുടെ ഭീഷണിക്ക് മുന്നിൽ പിടിച്ച് നിൽക്കാനോ പ്രതിരോധിക്കാനോ ആവാതെ സ്വന്തം ജീവൻ കൊടുക്കേണ്ടി വന്നു..
ഷാജിയുടെ ആത്മഹത്യക്ക് പിന്നിൽ വലിയ ശക്തികളുടെ ഭീഷണികൾ ഉണ്ടാകാം
രാഷ്ട്രീയക്കാരനല്ലാത്ത കലാകാരനും രക്തസാക്ഷിയാകേണ്ടി വരുന്ന കലോൽസവങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക് നേരെ കണ്ണടക്കാൻ സമൂഹത്തിന് ഒരു പ്രശ്നവുമുണ്ടാവില്ല..
സിദ്ധാർത്ഥനെന്ന ഒരു കുട്ടിയെ വയനാട്ടിലെ വെറ്റിനറി കോളേജിൽ ദിവസങ്ങളൊളം പീഡിപ്പിച്ച് അതിക്രൂരമായി കൊന്നിട്ട് ദിവസങ്ങളേയായുള്ളു.. ആ കൊലപാതകത്തിനോട് അധികാരവും സാംസ്കാരിക കേരളവും കാണിച്ച നെറികേടിനോളം ഉത്തരേന്ത്യയിൽപ്പോലും മറ്റൊന്നുണ്ടാവില്ല.
നിരപരാധിയായ പാവം ഷാജിയുടെ അത്മഹത്യക്ക് ഗൂഡാലോചനക്കാർക്കും സർവ്വകലാശാലയിലെ യുനിയൻ നേതാക്കൾക്കും അവരുടെ മനസാക്ഷിയോടെങ്കിലും ഉത്തരം പറയേണ്ടി വരും.
ഷാജിക്ക് ആദരാഞ്ജലികൾ