കുടിച്ചുവറ്റിച്ചവിഷമായിരുന്നു പ്രണയം
ജീവിതം പോയി ജീവനും പോയി
കുത്തിമുറിഞ്ഞ ഹൃദയത്തിന്
ഇനി കുത്തികെട്ടുകള്‍ കൊണ്ടുണക്കാന്‍ പറ്റില്ല
പൊറുക്കാത്തമുറിവുകളോടെ
പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ പരിഹാസ്യനായി
കിടന്ന് അവസാനത്തെ പിടച്ചിലിലാണത്
കത്തുന്ന ചിതയിലും നിലവിളിച്ചസ്ഥികള്‍
പൊട്ടിചിതറുമ്പോള്‍ നിലവിളിക്കുന്നത്
വിഷം നല്‍കിയ ഉടലിനെ പേരുവിളിച്ച്
കഴുത്തില്‍മുറുകിയ കയറിനെക്കാള്‍
മുറുകിവേദനിപ്പിച്ച്മുറിച്ച് ശ്വാസം മുട്ടിച്ച
പ്രണയകാലത്തിന്‍റെ തീരാവേദനയെ കുറിച്ച്
കുടിച്ച് വറ്റിച്ചതത്രയും പ്രണയമെന്ന കൈപ്പിനെ
കുറിച്ചതിലെ കൊല്ലുന്ന വിഷത്തിനെ കുറിച്ച്……
തീരാകഥയായി അതങ്ങിനെ പടരും
പിന്നെ പാതിയില്‍ വെന്ത് ഒടുങ്ങും…
പ്രണയം മുറിവല്ല ജീവന്‍ തുരന്നെടുക്കുന്ന
സ്ഫോടനമാണ് രക്തസാക്ഷികളനവധി
ബലിനല്‍കപെട്ട ജീവിതങ്ങളനവധി
ഇത് വിധിയെന്ന്…..കോടതി വിധിച്ചു
ചത്തവന് പിന്നെയും ചീത്തപേര് മാത്രം….
അവനവനെ മറന്ന് ജീവിതം മറന്ന്
ആരും പ്രണയിക്കരുത് ആരേയും പ്രണയിക്കരുത്…
അതാണ് ചെയ്ത തെറ്റ്…
ശിക്ഷ മരണം..
ഓര്‍മ്മയില്‍പോലും വെറുപ്പ്നുരകുത്തുന്ന
ആത്മബലിയുടെ കുറ്റക്കാരന്‍..

By ivayana