ഫോട്ടോയക്കുമാത്രം അല്ലെങ്കിൽ രണ്ടു കമ്മന്റിനും വേണ്ടി മുൻപിൽ ഇടിച്ചു കയറുന്ന പ്രവാസി നേതാക്കൾ കണ്ടു ലജ്ജിക്കുക!

ഇത്തിരിപോന്ന പേപ്പര്‍ കപ്പില്‍ ചൂടുവെള്ളവും ഒപ്പമൊരു ചെറു ടീ ബാഗും. ഇതിനാണ് 100 രൂപ. തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റെ രക്തം തിളച്ചു. വില തിരുത്താന്‍ കാരണക്കാരനായ ഷാജിക്ക് അഭിനന്ദനപ്രവാഹം.
ദല്‍ഹിയിലേക്കു പെട്ടെന്നു നടത്തേണ്ടിവന്ന യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഷാജി കോടങ്കണ്ടത്ത് ചായയ്ക്ക്150 രൂപയെന്ന് കേട്ടപ്പോള്‍ ഞെട്ടി. പോക്കറ്റില്‍ അതിനുള്ള പണമില്ല. മറ്റൊരു ടീസ്റ്റാളില്‍ അന്വേഷിച്ചെങ്കിലും വിലയില്‍ ഒട്ടും കുറവില്ല. തൊണ്ടവേദന കലശലായതിനാല്‍ ബ്ലാക്ക് ടീയില്‍ ഒതുക്കാമെന്ന കരുതിയെങ്കിലും വില 100 രൂപ. ഇത്തിരിപോന്ന പേപ്പര്‍ കപ്പില്‍ ചൂടുവെള്ളവും ഒപ്പമൊരു ചെറു ടീ ബാഗും. ഇതിനാണ് 100 രൂപയെന്നറിഞ്ഞതോടെ തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റെ രക്തം തിളച്ചു. കണ്ടുമുട്ടിയ വിമാനത്താവള ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടെങ്കിലും അദേഹവും കൈമലര്‍ത്തി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ആദ്യം ചെയ്തത് ദുരനുഭവം വിവരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇ-മെയില്‍ അയക്കുകയെന്ന പതിവ് പരിപാടി തന്നെ. മണ്ണുത്തി- വടക്കാഞ്ചേരി ദേശീയ പാതാ നിര്‍മാണം അടക്കമുള്ള വിഷയങ്ങളില്‍ ഒട്ടേറെ ഇ-മെയില്‍ അയച്ചിട്ടുണ്ടെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തില്‍ ചായ വിലയുടെ പരാതിയിലും ഷാജി കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഒരാഴ്ചയ്ക്ക ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഷാജിയ്ക്ക് മറുപടി വന്നു- വിഷയം ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നും പരാതി വ്യോമയാന മന്ത്രാലയത്തിന് കൈമാറിയെന്നും. വ്യോമയാന മന്ത്രാലയം വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ വിമാനത്താളവ അതോറിറ്റിക്കും സന്ദേശം കൈമാറി. ‘സിയാലി’ല്‍ നിന്നുള്ള അനുഭവം വിവരിച്ചായിരുന്നു ഷാജി പരാതി നല്‍കിയിരുന്നത്. അതിനാല്‍തന്നെ വെബ്‌സൈറ്റില്‍ ലഭ്യമായത് സിയാലിന്റെ മറുപടി. പരാതി പരിഗണിച്ച് ചായ 15, കാപ്പി-20, സ്‌നാക്‌സ്-15 എന്നിങ്ങനെ വില്‍പ്പന വില ക്രമീകരിച്ച തീരുമാനമാണ് സിയാല്‍ അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇത് നിലവില്‍ വന്നിട്ടുമുണ്ട്.
മുക്കിനു മുക്കിനു അത് വേണം ഇത് വേണം ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ചു ചുമ്മാ രണ്ടു പേരേയും ഒരു ഫ്‌ളക്‌സും നിവർത്തി വച്ചും..കുറെ സൂം സന്ധ്യകൾ നടത്തി പാട്ടും കൂത്തുമായി എങ്ങനെയും തന്റെ മുഖവും ഫോട്ടവും നക്കാപ്പിച്ച പത്രങ്ങളിൽ മുൻപിൽ വരുവാനും മാത്രം ബലം പിടിക്കുന്ന ആയിരം പ്രവാസി സംഘടനകൾ അല്ലെങ്കിൽ പ്രവാസി നേതാക്കൾ എന്ന് വീമ്പിളിക്കുന്നവരും ഈ മനുഷ്യനെ കണ്ടു പഠിക്കു .

ഷാജി കോടങ്കണ്ടത്തിന് ബിഗ് സല്യൂട്ട് …

By ivayana