ഓടിച്ചിട്ടുപിടിച്ചുകൊന്നുതിന്നാം
എന്ന തീരുമാനത്തെ
ആദ്യമൊക്കെ എതിര്‍ത്തു
പിന്നെ വഴങ്ങി……
ഓടാനും പിടിക്കാനുമൊന്നും
കൂടാതിരുന്നാല്‍മതിയല്ലൊ
എന്നോര്‍ത്തു……
ആശയത്തെ കൊല്ലാതെ
ആശാനെ കൊന്നിട്ടെന്തു ഫലം
എന്നറിയായ്കയല്ല……
ഓടാനും പിടിക്കാനും പറഞ്ഞപ്പോള്‍
അതിനും വഴങ്ങി
കൊല്ലാനും തിന്നാനും
കൂടാതിരുന്നാല്‍മതിയല്ലൊ
എന്നോര്‍ത്തു……
പിന്നെ കൊല്ലാന്‍ കല്പിച്ചപ്പോള്‍
ആകെയൊന്നു പരുങ്ങി
(കൊല്ലുന്നവനാണ് മരിക്കുന്നത്
കണ്ണാടിയൊന്നും കാണുന്നില്ല
നോക്കുന്നവനാണ് കാണുന്നത്
എന്നോര്‍ത്ത് ഞടുങ്ങി)
എങ്കിലും അതിനും വഴങ്ങി
തിന്നാതിരുന്നാല്‍
കാര്യം തീര്‍ന്നല്ലൊ എന്നോര്‍ത്തു
ഒുവില്‍ തിന്നാനും കല്പിച്ചപ്പോള്‍
ആകെ കുടുങ്ങി….
അതിനും
വഴങ്ങാതിരിക്കാനായില്ല
ചവക്കാതെ തിന്നാല്‍ മതിയല്ലൊ
എന്നോര്‍ത്ത് വിഴുങ്ങി
ഈപ്പോഴിതാ
തൊണ്ടയില്‍ കുടുങ്ങി…….