പെണ്ണ് ആത്മഹത്യ ചെയ്തപ്പോഴാണ് അവൾ പവിത്രയായത്
അവന്റെ കരണക്കുറ്റിക്കിട്ട്👍 രണ്ടെണ്ണം പൊട്ടിച്ച് ഇറങ്ങി പോന്നിരുന്നെങ്കിൽ അവൾ അഹങ്കാരിയും പിഴച്ചവളുമായേനെ..
വിവാഹം പലപ്പോഴും ഇങ്ങനെ ആണ്..
രണ്ടു വിപരീത ധ്രുവങ്ങളിൽ ഉള്ളവരുടെ
ചേർത്തുവയ്ക്കൽ…
അല്ലെങ്കിൽ
ഒരിക്കലും കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത രണ്ടു സമാന്തര രേഖകൾ പോലെ…
ഒരാൾ എപ്പോഴും സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും കൊതിക്കുന്നു.. മറ്റേയാൾക്ക്
അതു വേണ്ട..
ഒരാൾ എപ്പോഴും, പ്രണയവും ലാളനങ്ങളും, തലോടലും.. ചേർത്തു പിടിയ്ക്കലും കൊതിക്കുന്നു..
മറ്റെയാൾ അതിനെ പുച്ഛത്തോടെ
കാണുന്നു..
ഒരാൾ സെക്സ് ആസ്വദിക്കാൻ
ആഗ്രഹിക്കുന്നു.. മറ്റെയാൾ
വല്ലപ്പോഴും മാത്രം നിർവഹിക്കേണ്ട
കടമയാക്കി അതിനെ മാറ്റുന്നു.
ഒരാൾ പാട്ടും, വായനയും, നൃത്തവും, യാത്രയും ഒക്കെ ഇഷ്ടപ്പെടുന്നു.
മറ്റെയാൾ അത് വെറുക്കുന്നു..
ഒരാൾ കൈകോർത്തു പിടിക്കാൻ
കൊതിക്കുന്നു.. മറ്റെയാൾ
അത് തട്ടി മാറ്റുന്നു..
ഒരാൾ പൂമ്പാറ്റയെ പോലെ
പാറിനടക്കാൻ കൊതിക്കുന്നു..
മറ്റെയാൾ അതിന്റെ ചിറകരിയുന്നു..
ഒരാൾ പറയുന്നത് മറ്റെയാൾ മനസ്സിലാക്കില്ല…
അല്ലെങ്കിൽ അറിയാൻ മറ്റെയാൾ ശ്രമിക്കാറൂമില്ല..
എത്രയേറെ താഴാൻ ശ്രമിച്ചാലും
എത്രയേറെ, അവരുടെ ഇഷ്ടത്തിനനുസരിച്ചു മാറിയാലും
ത്യാഗം ചെയ്താലും, ജീവിതം അവരുടെ കാൽക്കീഴിൽ സമർപ്പിച്ചാലും
അതൊന്നും മനസ്സിലാക്കാതെ മറ്റെയാൾ മനസ്സും ചെവിയും കൊട്ടിയടച്ചു ജീവിക്കുന്നു..
എപ്പോഴോ സംഭവിച്ച
അല്ലെങ്കിൽ ഒരു കടമ തീർത്ത ചില നിമിഷങ്ങളിൽ, ഉണ്ടായിപ്പോയ മക്കൾ..
അവരെ ഓർത്തു മാത്രം
ജീവിക്കുന്നവർ എത്ര..?
സ്വന്തം സുഖങ്ങളും,സന്തോഷങ്ങളും ജീവിതവും കണ്ണീരിൽ എരിയിച്ചു കളയുന്ന എത്രയോ പേർ…
സ്വയം പുകയാൻമാത്രം വിധിക്കപ്പെട്ട എത്രയോ പേർ..?
മനസ്സുകൊണ്ട് ഒത്തിരി ആഗ്രഹിച്ചിട്ടും.. പുറത്തു വരാൻ കഴിയാതെ ഉമിത്തീ പോലെ
നീറി നീറി.. ഒരു യന്ത്രം പോലെ
ജീവിക്കുന്നു..
സ്വയം അവസാനിപ്പിക്കാനോ,
വേണ്ടെന്നു വയ്ക്കാനോ കഴിയാതെ..
ഉള്ളു നീറിപ്പിടയുമ്പോഴും,
ആർക്കൊക്കെയോ വേണ്ടി
ഒരു പുഞ്ചിരി മുഖത്തു വരച്ചു വയ്ക്കുന്നു ..സന്തോഷം അഭിനയിക്കുന്നു
പലപ്പോഴും, തങ്ങൾ
” made for each other “
ആണെന്നു പലരെയും ബോധ്യപ്പെടുത്താൻ ഓസ്കാർ
അവാർഡ് കിട്ടുന്നവരേക്കാൾ
വലിയ നടീനടന്മാർ ആകുന്നു..
അതിനുമപ്പുറം പണ്ട് സ്കൂളിൽ
പഠിച്ച അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന്റെ ശരിയായ അർത്ഥം
വിവാഹം എന്നാണെന്നു ഒരു
വേദനയോടെ തിരിച്ചറിയുന്നു..
” ഇതാണോ വിവാഹം…..? “

https://www.youtube.com/watch?v=bbL_KP3BBQ0

By ivayana