രചന : രാജീവ് ചേമഞ്ചേരി✍
നിറം മാറുന്ന വേദാരമായ്-
നിറം പൂശിയ രാജസദനത്തിൽ!
നികൃതി തലപ്പാവാക്കിയെന്നും –
നികുതി പിരിവിൽ നിരത്തിലോടുന്നു!
നുണകളൊരായിരം വിളമ്പി…..
നയനങ്ങളിൽ പകിടകളി!
നിഭൃതം രസാതലം ദ്രവിണം-
നിത്യഭ്യാസി തകിടം മറയവേ!
നിരന്തരമലയുന്ന മനുജജന്മം –
നിവർത്തികേടിൻ്റെ ബലികുടീരം!
നിനവിലിരുളേകുന്ന മധുരകല്പന –
നിറവയറെരിയുന്ന കംമ്പോളസൂചിക !
നിറചിരിയിൽ സ്നേഹം വിതറി –
നനഞ്ഞയിടത്ത് കുഴി തോണ്ടിയെന്നും…..
നികൃഷ്ടഭാവം ചൂതാട്ടക്കളമാക്കി –
നാണമില്ലാതെയുരിയുന്നു മാനവഹൃത്തടം!
നടന്നിരന്ന് വിജയം വരിച്ചവർ-
നാടിൻ്റെ നാളെകൾ മറന്നിടുന്നു?
നാവുണങ്ങി വിശന്ന് വലഞ്ഞവർ-
നടുങ്ങി നില്പായ് വികസനപാതയ്ക്കരികിൽ?