വെളുപ്പ് വീണ്ടും
വെറുപ്പിൻ്റെ
വേദാന്തമാവുകയാണ്.
വംശവൃക്ഷത്തിൻ്റെ
അടിവേരുകൾ തളിർത്ത്
വിദ്വേഷത്തിൻ്റെ
വിഷ വിത്തുകൾ
വീണ്ടും വീണ്ടും
കായ്ച്ച് കുലയ്ക്കുകയാണ്.
കേരളം വീണ്ടും
ഭ്രാന്താലയമാവുകയാണ്.
ഗുരുക്കന്മാർ
ഉഴുതുമറിച്ച മണ്ണ്
വീണ്ടും തരിശ് പൂണ്ടിരിക്കയാണ്.
അവിടെ വീണ്ടും
ആഢ്യത്വത്തിൻ്റെ
അന്തക മുളകൾ
നമ്മെ നോക്കി പല്ലിളിക്കുകയാണ്.

ഗഫൂർ കൊടിഞ്ഞി.

By ivayana