മധുര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂവാറ്റുപുഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം കത്തനാരിന്റെ പേരിൽ പ്രശസ്തമായ ഈ സ്ഥലത്തെ പ്രധാന ആകർഷണം പഴയ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ക്രിസ്ത്യൻ ദേവലയമാണ്. കടമറ്റത്ത് കത്താനാരുമായി ഏറെ ബന്ധമുള്ളതാണ് ഈ ദേവാലയം.
ഈ ദേവാലയം നിർമ്മിക്കപ്പെട്ടത് എപ്പോളാണ് എന്നതിനേക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും ഒൻപതാം നൂറ്റാണ്ടിലാണ് ഈ പള്ളി നിർമ്മിച്ചതെന്നാണ് പൊതുവേയുള്ള വിശ്വാസം.
പോയേടം:കടമറ്റം പള്ളിയുടെ അരികിലുള്ള ഒരു കിണാറാണ് ഇത്. കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെടുത്ത് ഒരു ഐതിഹ്യം പ്രചരിക്കുന്ന ഈ കിണർ പോയേടം എന്നാണ് അറിയപ്പെടുന്നത്. ഈ കിണറിലൂടെ പാതളത്തിലേക്ക് പോയാണ് കത്തനാർ മന്ത്ര പഠനം നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.നിനേവേയിൽ നിന്ന് ക്രിസ്തുവിന്റെ സന്ദേശവുമായി വന്ന മാർ സാബോ എന്ന ക്രിസ്ത്യൻ പുരോഹിതൻ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. അതിന് പിന്നിൽ ഒരു ഐതിഹ്യവും പ്രചരിക്കുന്നുണ്ട്.
ഒരിക്കൽ മാർ സാബോ കടമുറ്റത്തെ പരിസരങ്ങളിലൂടെ നടക്കുകകായിരുന്നു. ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ വിശപ്പ് മാറ്റാൻ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് സമീപത്തെ ഒരു വീട്ടിൽ കയറി. ഒരു ദരിദ്ര സ്ത്രീയുടെ വീടായിരുന്നു അത്. ഒരു മണി അരി മാത്രമായിരിന്നു അവിടെയുണ്ടായിരുന്നത്. വെള്ളം തിളപ്പിച്ച് ഒരു മണി അരി കലത്തിൽ ഇടാൻ അദ്ദേഹം പറഞ്ഞു. പെട്ടന്നാണ് അത്ഭുതം നടന്നത് കലം നിറയെ ചോറ്.
ആ സ്ത്രീ ഈ അത്ഭുതകാര്യം അവിടുത്തെ ഭൂപ്രഭു ആയ കർത്തയെ അറിയിച്ചു. കർത്തയെ സന്ദർശിച്ച പുരോഹിതൻ രോഗബാധിതയായ, കർത്തയുടെ മകളെ അസുഖം ഭേദമാക്കി. ഇതിൽ സന്തുഷ്ടനായ കർത്ത പുരോഹിതന് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകി. ആ സ്ഥലത്താണ് കടമറ്റം പള്ളി സ്ഥിതി ചെയ്യുന്നതെന്നാണ് ഐതിഹ്യം.
മാർ സാബോ എടുത്ത് വളർത്തിയ അനാഥനായ ബാലനായിരുന്നു കടമറ്റത്ത് കത്തനാർ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ് കടമറ്റത്ത് കത്താനാരേക്കുറിച്ച് ഐതിഹ്യമുള്ളത്.കടമറ്റം സെന്റ് ജോർജ് പള്ളിയുടെ ഉൾവശത്ത് സ്ഥിതി ചെയ്യുന്ന കബറിടം. മാർത്തോമ്മ ഒൻപതാമന്റെ കബറിടമാണ് ഇത്.നസ്രാണി കുരിശ് എന്നും അറിയപ്പെടുന്ന പ്രശസ്തമായ പേർഷ്യൻ കുരിശ്. കടമുറ്റം പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള ഈ കുരിശിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.