രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍
ധരണിയോവെന്തുരുകിയൊലിക്കുന്നു
ധർമ്മമറ്റമനിതനിൻചെയ്തിയാൽ
ധനമതിലെത്രനേടീടുകിലും മർത്യാ നീ
ധർമ്മസങ്കടത്തിലാക്കിടുന്നീ ഭൂവിൽവാഴുവോരെ
കണ്ടൊരാനിറഞ്ഞപുഴകളോയിന്നു
കണ്ണീരുവറ്റിമാലിന്യക്കൂമ്പാരമാകുന്നു
കാനനഛായകൾ കനവിൽമാത്രമാകുന്നു
കണ്ടുകണ്ടിരിക്കെപൊലിയുന്നുജീവനും
ഒരിറ്റുശ്വാസത്തിനായ്
ഒരിറ്റുനീരിനായ്
ഓടിപ്പിടയുന്നു
ഓമൽക്കുരുന്നുകളും
നിനക്കുവസിക്കുവാൻ
നിർലോഭമേകിയ ഭൂമിയെ
നിർദാക്ഷിണ്യംകൊത്തിനുറുക്കി
നിലമാളികകൾ തീർത്തും
സഹ്യൻ്റെ മാറുപിളർന്നും
സഹനമേറ്റിത്തളർത്തിയും
സംഹാരതാണ്ഡവകേളിയാടി നീ
സഹസ്രങ്ങളൊരുക്കുന്നു
മലതുരന്നും വനംമുടിച്ചും
മണിമുത്തായൊഴുകിയ നീർതകർത്തും
മണിമന്ദിരമട്ടുപ്പാവിലിരുന്നു നീ
മലയാളമണ്ണിനെ കബന്ധമാക്കി