എന്നിലെ മനതാര്
നിനക്ക് ഞാൻ
പകുത്ത് നൽകി
ജീവിത മധ്യയാഹ്നത്തിൽ
നിന്നെ ഞാൻ
കണ്ടു മുട്ടിയപ്പോൾ
എല്ലാം മറക്കാതെ
ഒളിക്കാതെ
സ്നേഹത്തിൻ്റെ
പ്രേമത്തിൻ്റെ
എൻ്റെ ഖൽബ്
നിനക്കായി
പകുത്ത് നൽകിയില്ലേ
എന്നിലെ എന്നെ
മനസ്സിലാക്കി
നി എന്നിൽ
ഉദിച്ചു ഉയർന്ന
ഒരു പൊൻ താരകമായി
കാലം നമ്മുക്ക്
കാത്തിരുന്നു
വൈകിയ വേളയിൽ
കണ്ടുമുട്ടാൻ
പുറമേ കാണുന്ന
സൗന്ദര്യത്തിനായി
ഒടുന്ന ലോകത്ത്
നമ്മുടെ മനസ്സാം
സൗന്ദര്യ സങ്കല്യത്തിൽ
ജീവിതം
ആഘോഷിച്ചു
വിളിച്ചാൽ വിളി പുറത്ത്
എത്തുന്ന ദേവതയാണ്
നീ
വരിക വരിക അരികിൽ
ശിഷ്ടകാലം
ആയിരം കൊച്ചു കഥകളും ‘കവിതയും
ആട്ടവും പാട്ടും വാദ്യവുമായി
പ്രണയത്തിൽ
ഏഴു വർണ്ണമാം
മഴവില്ലില്ല് തീർത്ത്
ജീവിത വഴിഞ്ഞാരയിൽ
മാറ്റാർക്കും
തടസ്സങ്ങൾ ഉണ്ടാക്കാതെ
നമ്മുക്ക് എണയിച്ച്
മുൻപോട്ട്
പോകാം.

By ivayana