ഒത്തിരിനേരം കളഞ്ഞു പോയ്‌ഞാനീയൂലകം
വിട്ടെങ്ങൊയകന്നു പോയതെന്തന്നറിയില്ല
യെൻ ഭാവനയെന്നെതട്ടിയെറിഞ്ഞതു
പോലെ തോന്നി
ഓരോ നിമിഷവൂമോർമകൾ
വേറിട്ടും,,, കാഴ്ചകൾ മങ്ങിയും
കിട്ടാത്ത വാക്കുകൾ തേടി ഞാനാലഞ്ഞു പോയ്‌
ഉള്ളം കലങ്ങിയെൻ ഹൃദയതാളം പിഴച്ചു
എൻ ദിനരാത്രമങ്ങനെ
തള്ളി നീക്കി
കാറ്റുമൊഴുക്കുമറിയാതെ
യോളപ്പരപ്പിലാടിയൂലയും
വഞ്ചി കണക്കെഞാൻ
ആകെയൂലഞ്ഞ മനസുമായി
ന്നന്തിനേരത്ത്
മാനവുംനോക്കി വെറുതെയിരി ക്കവേ
തേടിവന്നെൻഭൂതകാലത്തി
നോർമകൾ തെല്ലുമായ്ച്ചു കളയുവാൻ
പാതിയും തീർന്നൊരിജീവിത
പാതയിൽ നേടുവാൻ
ബാക്കികിടക്കും സൗഭാഗ്യ
മെന്തന്നറിയുവാൻ
സ്വപ്നങ്ങൾ വാരിയൊതുക്കി
ചെറുകെട്ടുകളാക്കിയെൻ
തോളിൽ ചുമന്നു ഞാൻ
യാത്രയാകുന്നെൻ മനസ്സാ
പണിതൊരു,, സങ്കല്പലോകത്തിലേക്കെൻ
കൂട്ടായിതീരുവാനാരുമേയില്ല
യിയൂലകത്തിലേകയായ്
ബന്ധനം വേണ്ടാതെ
സ്വഛമാം സായന്തനത്തിൻ
കുളിർകാറ്റും തണലും
ഹൃദയത്തിൽ നിന്നുണരുമൊരു മൂളിപാട്ടുമായ്

By ivayana