സുഗുണൻ അല്പസ്വല്പം സാഹിത്യവാസനയുള്ള ആളാണ്. ഓൺലൈൻ സാഹിത്യഗ്രൂപ്പുകളിൽ ഇടയ്ക്കിടെ എഴുതാറുണ്ട്. താനെഴുതുന്നതെല്ലാം വളരെ കേമമാണെന്നാണ് ടിയാന്റെ
ഒരു ഇത്.
രചനകൾക്ക് ലൈക്കും കമന്റും ഒക്കെ കിട്ടിത്തുടങ്ങിയതോടെ സുഗുണൻ തുരുതുരാന്ന് എഴുത്താരംഭിച്ചു. എഴുതിയെഴുതി സുഗുണനും അയാളുടെ മണ്ടത്തരങ്ങൾ വായിച്ചു വായിച്ചു
സഹൃദയരും മടുത്തു.
ലൈക്കും കമന്റും കിട്ടുന്നത് സുഗുണന് വളരെ വളരെ ഇഷ്ടമാണ്. ലൈക്കിന്റെ എണ്ണം കൂടുന്തോറും ‘അമ്പട ഞാനേ’ എന്ന മട്ടിൽ സുഗുണൻ ധൃതംഗപുളകിതനാകും.
പക്ഷെ സ്വഭാവം
തൂമ്പയുടെ കൂട്ടാണ്..എല്ലാം ഇങ്ങോട്ട് പോരട്ടെ. അങ്ങോട്ടൊന്നുമില്ല. അങ്ങനെയിരിക്കെയാണ് സ്ഥിരമായി എഴുതുന്ന ഗ്രൂപ്പിലെ അഡ്മിന്റെ ഒരു പോസ്റ്റ്‌ സുഗുണൻ കാണുന്നത്.
എല്ലാ മെമ്പർമാരും
ഗ്രുപ്പിൽ വരുന്ന എല്ലാ രചനകളും നിർബന്ധമായും വായിച്ചു പ്രോത്സാഹനങ്ങൾ നൽകേണ്ടതാണ്..അല്ലാത്തവരെ മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്യുന്നതാണ്.
സുഗുണന് കാര്യം പിടികിട്ടി.
ഈ വെടി തനിക്കിട്ടാണ്..
തന്നെ ഉദ്ദേശിച്ചു മാത്രം.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
സുഗുണൻ കുത്തിയിരുന്ന് ലൈക്കും കമന്റും
നൽകാൻ തുടങ്ങി.
എല്ലാ രചനയും വായിക്കാനൊന്നും മെനക്കെട്ടില്ല.
ഹെഡിങ് നോക്കി ഒരൂഹം വെച്ച് അങ്ങ് തട്ടിവിട്ടു. ‘തേങ്ങലുകൾ’ എന്ന തലക്കെട്ടിൽ വന്ന ഒരു കവിതയ്ക്ക് സുഗുണന്റെ കമന്റ്‌ ഇങ്ങനെയാണ്
“തെങ്ങിനെക്കുറിച്ചും, തെങ്ങോലകളെക്കുറിച്ചും, തേങ്ങാക്കുലകളെക്കുറിച്ചും താങ്കൾ എഴുതിയ
കവിത വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് താങ്കളുടെ
തേങ്ങാക്കുലകൾ എടുത്തു പറയേണ്ടവയാണ്.
നല്ല മുഴുത്ത തേങ്ങാക്കുലകൾ, ഗംഭീരം…
‘ ഇത് വായിച്ചു കിളിപോയ കവിയുടെ മറുപടി ഇപ്രകാരമായിരുന്നു.
സുഹൃത്തേ താങ്കൾ ഉദ്ദേശിക്കുന്നത്ര വലിപ്പം എന്റെ തേങ്ങാക്കുലകൾക്കില്ല
വീട്ടിലേക്കൊന്ന് വരികയാണെങ്കിൽ നേരിട്ട് കണ്ടു ബോധ്യപെടാവുന്നതാണ്
വിഷുവിനാണെങ്കിൽ അത്രയും നന്ന്.
ഉൽക്കകൾ എന്ന രചനക്ക് നൽകിയ കമെന്റ് ഇങ്ങനെ,… “”ഒലക്ക സൂപ്പർ ഒലക്കേടെ മൂട് അതിലും സൂപ്പർ “” ഒലക്ക കൊണ്ട് തലക്കടിക്കുന്ന ഒരു സ്റ്റിക്കർ കമന്റ്‌ ആണ് മറുപടി കിട്ടിയത്.
ഇങ്ങനെ അസ്ഥാനത്തും അനവസരത്തിലും നൽകുന്ന കമന്റുകൾക്ക് തള്ളക്കുവിളി പതിവായതോടെ ടിയാൻ
ഒരു എളുപ്പവഴി കണ്ടുപിടിച്ചു. ‘തീർച്ചയായും, ഗുഡ്, വെരിഗുഡ്, നൈസ്, വെരിനൈസ്, സൂപ്പർ എന്നീ വാക്കുകളാകുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല.
അങ്കോം കാണാം താളീം ഒടിക്കാം. ഈ വാക്കുകൾ കണ്ടുപിടിച്ചവനെ സുഗുണൻ മനസ്സിൽ സ്തുതിച്ചു.
ഒരു രാത്രിയിൽ വെല്ലുവിളി എന്ന തലക്കെട്ടിൽ വന്ന ഒരു പോസ്റ്റിനു
താഴെ സുഗുണൻ ഇങ്ങനെ കമെന്റ് ചെയ്തു
“തീർച്ചയായും, വെരിഗുഡ്, സൂപ്പർ “
അതൊരു ഫെമിനിസ്റ്റ്കവിയുടെ പബ്ലിക് പോസ്റ്റായിരുന്നു . തലക്കെട്ടിനു താഴെ ഇങ്ങനെ എഴുതിയിരുന്നു.
“കുറെ ദിവസമായി രാത്രിക്ക് മെസ്സഞ്ചറിൽ വന്നൊരുത്തൻ ഫെയ്ക്ക് ഐഡിയിൽ ശല്യപ്പെടുത്തുന്നു. ധൈര്യമുണ്ടേൽ ഒറിജിനൽ ഐഡീന്ന് കമന്റ് ചെയ്യടാ പട്ടീ..”
ആ പോസ്റ്റിനു കിട്ടിയ ഒരേയൊരു കമന്റ് സുഗുണന്റേതായിരുന്നു. കമന്റ്‌ പോസ്റ്റ് ചെയ്ത് കഴിഞ്ഞതും മെസ്സഞ്ചറിൽ കാൾ വന്നു. ഫെമിനിസ്റ്റ് കവി തന്നെ അഭിനന്ദിക്കാൻ വിളിക്കുന്നതാണ് എന്നാണ് സുഗുണൻ വിചാരിച്ചത്. സുന്ദരിയായ ഫെമിനിസ്റ്റ് കവിയുടെ പ്രൊഫൈൽ കണ്ട് സുഗുണന്റെ മനസ്സിൽ ലഡു പൊട്ടി. ഒരു കള്ളച്ചിരിയോടെ തെല്ലു ഗമയിൽ സുഗുണൻ കോൾ അറ്റൻഡ് ചെയ്തു.
“ഹലോ.. കവി സുഗുണനാണ്.. ആരാണ്..എവിടുന്നാണ് വിളിക്കുന്നത്..”
“ത്പ്ഫാ.. നിന്റെ അമ്മേടെ മറ്റേടത്തുന്നാടാ മൈരേ വിളിക്കണത്…താ#&₹@ളി..”
പിന്നെ കേട്ടത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിന്റെ വിവിധ വേർഷനുകളായിരുന്നു..
എത്ര മനോഹരമായ
പദപ്രയോഗങ്ങൾ.
ചത്തുപോയ പിതാവിന്റെയും പിതാമഹന്റെയും പുതിയ പര്യായപദങ്ങൾ കേട്ട് സുഗുണൻ ഞെട്ടിത്തെറിച്ചു.
നിഘണ്ടുവിൽ പോലുമില്ലാത്ത പച്ചത്തെറിയെല്ലാം കൂടെ സുഗുണന്റെ ചെവിയിലേക്ക് കാർക്കിച്ചു തുപ്പിയതിന് ശേഷം ഫെമിനിസ്റ്റ് കോൾ കട്ട് ചെയ്തു. തത്കാലം രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തോടെ ഫോൺ വെച്ചിട്ട് തിരിഞ്ഞ സുഗുണൻ പിന്നേം ഞെട്ടി. ഇതെല്ലാം കണ്ടുംകേട്ടും സുഗുണന്റെ ഭാര്യ സരസ്സു അടുത്തുതന്നെ നിൽപ്പുണ്ട്.
(ആനമറുത എന്നാണ് സുഗുണൻ ഭാര്യയെ രഹസ്യമായി വിളിക്കുന്നത് )
നൈറ്റി എടുത്തുകുത്തിയുള്ള അവളുടെ നില്പും വെട്ടുപോത്തിനേപ്പോലുള്ള നോട്ടോം കണ്ടപ്പോത്തന്നെ പണിപാളിയെന്ന് സുഗുണന് മനസ്സിലായി. ആനമറുതയുടെ കയ്യിൽപ്പെടാതെ നൈസായി ഒരു ഇളിഭ്യച്ചിരി ചിരിച്ച്,
ഓടി രക്ഷപെടാൻ ശ്രമിച്ച സുഗുണന്റെ ഷർട്ടിന്റെ കോളറേൽ പിടുത്തം വീണു.
തുടർന്നങ്ങോട്ട് സരസുവിന്റെ വക അഭിനന്ദനങ്ങളും അനുമോദനങ്ങളും നിറഞ്ഞ കമന്റുകളുടെ കൂമ്പാരംതന്നെ ആയിരുന്നു.
ഇടയ്ക്കിടെ കരണക്കുറ്റിക്കും കീഴ്നാഭിക്കും ഓരോ ബൂസ്റ്ററുകളും കിട്ടിക്കൊണ്ടിരുന്നു.
അയ്യോ..അയ്യോ’ ന്നുള്ള കരച്ചിലുകൾക്കൊടുവിൽ
ഒരു വെടിവഴിപാടും കൂടി നടത്തിയിട്ടാണ് സരസു അടങ്ങിയത്. ഈയിടെ മേടിച്ച പതിനായിരങ്ങൾ വിലയുള്ള മൊബൈൽഫോൺ പല കഷ്ണങ്ങളായി തറയിൽചിതറിക്കിടന്നു😄

വർഗീസ് വഴിത്തല

By ivayana