രചന : ടി.എം. നവാസ് വളാഞ്ചേരി✍
ആയിരകണക്കിന് മനുഷ്യമക്കളെ നിർദ്ദയം കൊന്നുതള്ളുന്ന ഇന്നിൻ്റെ ലോകത്തിന്ഒരു മനുഷ്യ ജീവൻ്റെ വില എത്ര വിലപ്പെട്ടതാണെന്ന് കാണിച്ച് തരികയാണ് കൊച്ചു കേരളം. റഹീം എന്ന സഹോദരൻ്റെ ജീവനുവേണ്ടി ഒരു സമൂഹം മുഴുവൻ ഒന്നിച്ചു നിൽക്കുമ്പോൾ അത് നൽകുന്ന സന്ദേശം ചെറുതല്ല. ചരിത്രം രചിക്കുകയാണ് കേരളം. പലപ്പോഴും പലരും പലതും പറഞ്ഞ് പരിഹസിക്കാറുള്ള ബോബി ചെമ്മണ്ണൂർ (ബോച്ചെ) ഇതിൽ വഹിക്കുന്ന പങ്ക് തീർത്തും അഭിനന്ദനാർഹമാണ്.
കൈകൾ കോർത്ത് കൈയയച്ച്
കരുണ ചൊരിയും നാടിതിൻ്റെ
തെളിമയേറും പേരതാണ് കേരളം
പേരതാണ് കേരളം
പേരതാണ് കേരളം
മനമതിൽ നിറച്ച കനവുകൊണ്ട്
സ്നേഹ മതിലു തീർത്ത് പൂമണം
പരത്തിടുന്ന നാടി താണ് കേരളം
നാടിതാണ് കേരളം
നാടിതാണ് കേരളം
വീണു പോകും കൂട്ടവൻ്റെ കൈ പിടിച്ച്
കൂട്ടമോടെ കൈവലിച്ച് കേറ്റിടാനായ്
നോക്കിടുന്ന കേരളം
നോക്കിടുന്നകേരളം
നോക്കിടുന്ന കേരളം
ചോര എന്നുമെന്നും
തൻ്റെ ചോരയാണതെന്ന് ചൊല്ലി
ചേരി തീർക്കും കൂട്ടരെയകറ്റിനിർത്തി കേരളം
അകറ്റി നിർത്തി കേരളം
അകറ്റി നിർത്തി കേരളം
അമ്മ വാർക്കും കണ്ണുനീർ തുടച്ചിടാനായ്
നാലു ദിക്കിൽ നിന്നു ഒരുമയോടെ
ഓടി എത്തിയെൻ്റെ കേരളം
എത്തിയെൻ്റെ കേരളം
എത്തിയെൻ്റെ കേരളം
വർഗമല്ല വർണമല്ല കർമമാണ്കേമമെന്ന്
കാല നീതി ചൊല്ലിതന്നിടുന്നതെൻ്റെ കേരളം
ഇതെൻ്റെ കേരളം
ഇതെൻ്റെ കേരളം
മതത്തെ മദമതാക്കി മാറ്റി
മറപിടിച്ച് മറുകരക്ക്
ചാടിടാനായ് നോക്കിടുന്ന
കൂട്ടരല്ല കേരളം
കൂട്ടരല്ല കേരളം
കൂട്ടരല്ല കേരളം
കൺ നിറഞ്ഞ് മനമറിഞ്ഞ് ചൊല്ലിടാം
തകർത്തിടാനായ് കഴിയുകില്ല
നാടി തിൻ്റെ ഐക്യമെന്ന ചേതന
ഇതെൻ്റെ കേരളം
ഇതെൻ്റെ കേരളം