എന്റേയും ചെടിയുടേയും ഉള്ളിൽ-
വർഷവും വെയിലുമെത്തുന്നു
ഞാനൊന്നും ചെയ്യുന്നുമില്ല.
ഇതിനോടകം..
അധീശം വിശപ്പിൽ
ക്രമവിദ്യാലയം പൂട്ടി
തെങ്ങുകൾ തോളോളമായി.
ഉപാധികൾ തിരിച്ചുനല്കി-
ധൈഷണം അഴുകാനിരന്നു.
വഴുവഴുപ്പാശയം-
പൊക്കിപ്പറഞ്ഞും-
കാലം..
ഓട്ടനാണയം കുടഞ്ഞിടുന്നു.
അടുത്ത കുത്തിന് ശീട്ടിടുന്നു.
കഴിഞ്ഞതെല്ലാം-
പുറകിൽപ്പെടുന്നു.
ആയാസഭീതരായ്
കടലാസുപുഞ്ചിരി
തിരിഞ്ഞു നില്ക്കുന്നു.
പരിണിതി..
പാലവും കടന്നടുത്തു ചെല്ലുന്നു
ശക്തിധ്രുവങ്ങൾ
കടലോടടുക്കുന്നു
അനഭിമതന്-
കറുത്ത ധാന്യം.
ബുദ്ധിശാലകൾ
ഒളിഞ്ഞു നോക്കവേ
ഭൂമി ജലനയത്താൽ ഭദ്രം.
(അന്യത് കഥയാമ കിം..)
മറ്റൊന്നിനെ ഞങ്ങൾ
എന്തിനി പറയണം..

ഹരിദാസ് കൊടകര

By ivayana