രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് പ്ലേറ്റോ പറഞ്ഞത് വാർദ്ധക്യത്തെ ഭയക്കു; കാരണം അത് തനിച്ചായിട്ടായിരിക്കില്ല വരുന്നത് എന്നാണ്. പ്രായമാകുമ്പോൾ ധാരാളം അസുഖങ്ങൾ വരാറുണ്ട്. പക്ഷെ മരണം കൊണ്ടുവരുന്നത് വാര്ധക്യമാണോ? ഏതൊരാവസ്ഥയിലും അസുഖങ്ങൾ കടന്നുവരാം. പക്ഷെ നാം മധ്യവയസ്സു തൂടങ്ങി ശ്രമിച്ചാൽ അസുഖങ്ങളുടെ വരവിനെ ചെറുക്കാം. നമുക്ക് ചുറുചുറുക്കും ഉന്മേഷവും നിലനിർത്തുകയുമാകാം.


പണ്ട് കാലത്തു മരണം കൊണ്ടുവന്നിരുന്നത് മാംസ ബുക്കുകളായ മൃഗങ്ങളും പക്ഷികളും, പഞ്ഞവും, യുദ്ധവും, പ്രളയവും, കൊടുങ്കാറ്റും, നാനാജാതി ദീനങ്ങളും മറ്റു പ്രകൃതി ക്ഷോഭങ്ങളും പകർച്ചവ്യാധികളും മറ്റുമായിരുന്നു. അന്ന് ശരാശരി ആയുസ്സു വളരെ കുറവായിരുന്നു. 1950 കളിൽ നമ്മുടെ ശരാശരി ആയുസ്സു 35-ൽ താഴെ ആയിരുന്നു. ഇന്നത് 67 കടന്നിരിക്കുന്നു. കാരണമെന്നന്താണ്? ഭക്ഷണക്ഷാമം കുറഞ്ഞു, അസുഖങ്ങളും പകർച്ചവ്യാധികളും നിയന്ത്രണാതീതമായി. ഹിംസ്ര ജന്തുക്കളെക്കൊണ്ടുള്ള ഉപദ്രവമില്ല. കാലാവസ്ഥയുടെ താണ്ഡവ൦ പണ്ടത്തെ പോലെ ഫലിക്കുന്നില്ല.


മരണത്തെ മാടിവിളിക്കുന്നതു വാർധക്യമാണോ? മരിക്കുന്നത് വയസ്സാകുന്നതുകൊണ്ടുമാത്രമാണോ? പല കാരണങ്ങളുമുണ്ട് അതിന്റെ പുറകിൽ. മനുഷ്യന്റെ ജീവശാസ്ത്രം കാലത്തിനു അടിമയല്ല. ചിന്തക്കും വിശ്വാസങ്ങൾക്കും അതിനെ മാറ്റിമറിക്കാനാകും, അല്ലെങ്കിൽ നീട്ടിക്കൊണ്ടു പോകനാകും. ശരീര കോശങ്ങൾ നമ്മുടെ ചിന്താശകലങ്ങളെപ്പോലും മനസ്സിലാക്കാറുണ്ട്. ആഴത്തിലുള്ള ഉത്സാഹക്കുറവും നിരാശയും ഹൃദയ സ്തംഭനത്തിന്റെ പോലും സാധ്യത കൂട്ടും. സന്തോഷവും സംതൃപ്തിയും ആരോഗ്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുകായും ചെയ്യും. മനസ്സിലെ ചിന്തകളും വിശ്വാസങ്ങളുമാണ് ദീർഘായുസ്സോ അല്പായുസ്സോ കൊണ്ടുവരുന്നത്.


പ്രായം, വാർദ്ധക്യം ഒന്നിനും കൊള്ളാത്ത അവസ്ഥ ഇതെല്ലം ഒരു പരിധിവരെ നമ്മുടെ തന്നെ സൃഷ്ടിയാണ്. നിങ്ങളുടെ ബോധത്തിന് അപ്രാപ്യമായ ഒരു ശാരീരിക പ്രവർത്തനവും നടക്കറില്ല.
നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് ഓരോ കോശത്തിനും അവബോധമുണ്ട്. അതനുസരിച്ചു കോശങ്ങൾ മുന്നോട്ടു പോകുന്നു. ചിലരിൽ അവ അകാല വാർദ്ധക്യവും പല വാർധക്യ ജന്യ അസുഖങ്ങളും കൊണ്ടുവരുന്നു. മറ്റുള്ളവരിൽ ഉന്മേഷവും ചുറുചുറുക്കും ആരോഗ്യവും. പക്ഷെ മരണം ഒരു യാഥാർഥ്യമാണ്. ജനിച്ചാൽ മരിക്കണം. അത് പ്രകൃതിയുടെ അലംഘനീയ നിയമമാണ്. പക്ഷെ അതോർത്തു വ്യസനിച്ചു അകാലവർദ്ധക്യവും അസുഖങ്ങളുമായും മല്ലിടേണ്ട കാര്യമില്ല. ജീവിക്കുന്നത്ര കാലം ആരോഗ്യത്തോടെ ജീവിക്കുവാൻ നമുക്കേവർക്കും കഴിയണം. പാരമ്പര്യ രോഗങ്ങൾ പോലും ജീവിത ശൈലീ മാറ്റങ്ങളിലൂടെ പ്രശ്ന രഹിതരായി നിലനിർത്താനാകും. പിന്നെ മരിക്കുമ്പോൾ നാം നിത്യ ജീവിതം തുടങ്ങുകയല്ലേ? നമ്മളിലെ ഊർജം പ്രാപഞ്ചിക ഊർജത്തിൽ ലയിച്ചു നാം നിത്യമായി ജീവിക്കും.


ഇതിൽ കൊടുത്തിരിക്കുന്ന പ്രായോഗിക നിർദേശങ്ങൾ ഫലപ്രദമാകുക എനിക്ക് എന്നും ആരോഗ്യത്തോടെ ജീവിക്കണം എന്ന തീവ്ര ആഗ്രഹമുള്ളപ്പോഴാണ്. എങ്ങനെയെങ്കിലും തീർന്നാൽ മതി എന്ന ചിന്തയാണെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് സഹായകമാകില്ല. അതുകൊണ്ടു ചിന്തകളെയും അഗ്രങ്ങളെയുമാണ് ആദ്യം മാറ്റി മറിക്കേണ്ടത്. എനിക്ക് വാർധക്യത്തിലും ഉന്മേഷവും ചുറുചുറുക്കും സൃഷ്ടിക്കാനാകും എന്ന് വിശ്വസിക്കണം, പ്രതീക്ഷിക്കണം. ആഗ്രഹങ്ങളും പ്രതീക്ഷകളുമാണല്ലോ യഥാർഥ്യമാകുന്നത്.

പ്രൊഫ. പി എ വർഗീസ്

By ivayana