ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിക്കുന്നു. വെള്ളക്കാരനല്ലാത്ത ഒരാളുടെ ചിത്രം കറന്‍സിയില്‍ വരുന്നത് ഇതാദ്യം.പുതിയതായി പുറത്തിറക്കുന്ന നാണയത്തിലാണ് ഗാന്ധിജിയുടെ ചിത്രം പതിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ചാന്‍സലര്‍ ഋഷി സുനാക് ഈ ആവശ്യത്തിന് അംഗീകാരം നല്‍കിയത്.നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിന്റ് ഉപദേശക സമിതി ഇന്ത്യൻ രാഷ്ട്രപിതാവിനെ കറൻസിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.