(നാടൻ പാട്ട്)

കുന്നിൻ ചരുവിലെ
കുഞ്ഞറ്റക്കിളിയേ നീ
ഏനിന്നു പാടുമ്പം
കൂടെപ്പാടെടിയേ…

(കുന്നിൽ ചരുവിലെ..)

കുന്നിൻ മരത്തിലെ
കുഞ്ഞിക്കുയിലേ നീ
ഏനിന്ന് പാടണ
പാട്ടേറ്റു പാടെടിയേ..

(കുന്നിൻ മരത്തിലെ..)

കുന്നിൻ ചരുവിലെ
മൊഞ്ചുള്ള ചെമ്പോത്തേ..
ഇന്നേന്റെ മനതിൻ
തഞ്ചോയം കാണെടിയേ..

(കുന്നിൽ ചരുവിലെ..)

പച്ചപ്പുൽ പാടത്തെ
മയിലിനെ കണ്ടില്ലേ
തഞ്ചത്തിൽ താളത്തിൽ
നൃത്തം ചവുട്ടണത്..

(കുന്നിൻ മരത്തിലെ..)

നെല്ല് വിളയുന്ന പാടത്തും
മൊഞ്ചു വരമ്പത്തും
ചെളി വെള്ളക്കെട്ടിലും
നൃത്തം ചവുട്ടണവത്..

(കുന്നിൽ ചരുവിലെ..)

ഏടുന്നോ വന്നീവൻ
ഏൻമനം കവർന്നേ
ചന്തമേലുമിവൻ
ചങ്ങാതിയായെന്നേ..

(കുന്നിൻ മരത്തിലെ..)

ഞാറ്റു വയലിലും
വീട്ടിൻ മുകളിലും
തോട്ടു വരമ്പിലും
കുന്നിൻ ചരുവിലും..

(കുന്നിൽ ചരുവിലെ..)

പാറിപ്പറന്നിവൻ
ചാരത്തണയുമ്പം
മോന്തിക്കുടിക്കാനായ്
വെള്ളം വെച്ചതാരേ?..

(കുന്നിൻ മരത്തിലെ..)

ആടിത്തളരുമീ
മയിലിനുറങ്ങാനായ്
പായ വിരിച്ചതോ
പച്ചപ്പുതപ്പാണോ?..

(കുന്നിൽ ചരുവിലെ..)

ഏടുന്നു വന്നിവൻ
ഏനിവൻ കൂട്ടാണേ
ഏന്റെ നാടൻ പാട്ടിൻ
നൃത്തച്ചുവടാണേ..

(കുന്നിൻ മരത്തിലെ..)

(കുന്നിൽ ചരുവിലെ..)

(മംഗളൻ) ..

By ivayana