രചന : സതി സുധാകരൻ പൊന്നുരുന്നി.✍
വേനലവധികൾ ആഘോഷമാക്കാൻ
നാടെങ്ങുo ഉത്സവമേളങ്ങളായി.
ചൂട്ടുപൊള്ളുന്നൊരു ചൂടും സഹിച്ച്
ഒത്തുകൂടുന്നൊരു ഉത്സവനാളുo
നന്മ നിറഞ്ഞൊരു ഈസ്റ്റർ ദിനവും,
റംസാൻ നിലാവും ആഘോഷമാക്കി.
കൊയ്ത്തു കഴിഞ്ഞുള്ള പാടങ്ങളെല്ലാം
കാവിലെ,പൂരം കാണാനിരുന്നു.
കണിക്കൊന്ന പിന്നേയും പൂത്തു ലഞ്ഞാടി
താരാട്ടുപാട്ടായ് പൂന്തെന്നലെത്തി
സ്വർണ്ണക്കസവിന്റെ മേലാട ചാർത്തി
പുത്തൻ പുലരിയിൽ കതിരോനും വന്നു.
കണ്ണനു കണികാണാൻ വിഷുവും വന്നെത്തി
കുട്ടികൾ ആർത്തുചിരിച്ചു നടന്നു.
ചാഞ്ഞു കിടക്കുന്ന തെങ്ങിന്റെമണ്ടയിൽ
കയറിയിരുന്നു കുട്ടികളെല്ലാം.
ഒറ്റക്കുതിപ്പിന് നീലക്കുളത്തിൽ
ചാടിത്തിമിർത്തവർ കൂട്ടരോടൊത്ത്.
മുങ്ങാംകുഴിയിട്ട് നീന്തിത്തുടിച്ചും
കേളികളാടി നീലക്കുളത്തിൽ
എനിക്കുണ്ടു മോഹം നീന്തിത്തുടിക്കാൻ
വയലിൻ നടുവിലെ നീലക്കുളത്തിൽ
പൊയ്പ്പോയ ബാല്യ കാലത്തേയോർത്ത്
മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി.