വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾക്ക് തുടക്കമായി . . മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ കവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് . ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് അസോസിയേഷൻ പ്ലാൻ ചെയ്യുന്നത്.

പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ) ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഉൽഘാടനം ചെയ്‌തു. കോർഡിനേറ്റർ ടെറൻസൺ തോമസിസ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഷോളി കുമ്പിളിവേലി അസോസിയേഷന്റെ പ്രവർത്തനങ്ങളെ പറ്റിയും ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ ചാക്കോ പി ജോർജ് (അനി ), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും സാന്നിദരായിരുന്നു.

ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾ പ്രസിഡന്റ് വർഗീസ് എം കുര്യൻ, ഐ.പി.സി.എൻ.എപ്രസിഡന്റ് സാമുവൽ ഈശോ, മുൻ പ്രസിഡന്റുമാരായ തോമസ് കോശി ,ജെ . മാത്യൂസ് , കെ .ജെ ഗ്രഗരി , ജോൺ കെ മാത്യു (ബോബി ) എ .വി വർഗീസ് , ടെറൻസ്‌ൺ തോമസ് , ജോയി ഇട്ടൻ , ജോൺ ഐസക് , ഗണേഷ് നായർ ,ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷർ ചാക്കോ പി ജോർജ് (അനി )ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും ചേർന്ന് തിരി കത്തിച്ചു . കമ്മിറ്റി മെംബേഴ്സിനു വേണ്ടി , കെ . കെ . ജോൺസൻ, രാജൻ ടി ജേക്കബ് , ഇട്ടൂപ്പ് ദേവസ്യ ,സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്, , ജോർജ് കുഴിയാഞ്ഞാൽ, തോമസ് ഉമ്മൻ , തോമസ് പോയ്കയിൽ , ജോ ഡാനിയേൽ എന്നിവരും , ഫൊക്കാനയെ പ്രധിനിധികരിച്ചു ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാനും, റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോയും , ഫോമായെ പ്രധിനിതികരിച്ചു ഷിനു ജോസഫ് എന്നിവരും തിരി തെളിയിച്ചു.

മീഡിയയെ പ്രധിനിധികരിച്ചു ജോസ് കടപ്പുറവും , ഷിജോ പൗലോസും പങ്കെടുത്തു.

അൻപത് വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി,ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന് സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു . രണ്ടായിരത്തി ഇരുപത്തിനാലു , അസോസിയേഷന്റെ ഗോൾഡൺ ജുബിലി വര്‍ഷമാണ്. നമ്മുടെ പൈതൃകവും, സംസ്‌കാരവും, പാരമ്പര്യവും, വിശ്വാസവും എല്ലാം ഈ ഏഴാം കടലിനിക്കരെയുള്ള, ന്യൂ യോർക്കിൽ നട്ടുവളര്‍ത്തിയെടുക്കാന്‍ മുന്‍കൈയ്യെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചു തന്റെ അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് വർഗീസ് എം കുര്യൻ സംസാരിച്ചു.

മുൻ പ്രസിഡന്റുമാർ ആയിരുന്ന സെബാസ്റ്റിയൻ.ആഴത്തു ,നൈനാൻ ചാണ്ടി ,കൊച്ചുമ്മൻ ജേക്കബ് ,എം .വി ചാക്കോ ,ജോൺ ജോർജ് , രാജു സക്കറിയ , ഡോ. ഫിലിപ്പ് ജോർജ് ,കെ.ജി . ജനാർദ്ദനൻ എന്നിവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു .

ഒരു സംഘടന ഗോൾഡൻ ജൂബിലി ആഘോഷിക്കുക എന്നത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്‌ ടെറൻസൺ തോമസ് അഭിപ്രായപ്പെട്ടു.

മാതൃഭാഷയായ മലയാളത്തോടും, മലയാളീ സമൂഹത്തോടും സ്‌നേഹമുള്ള ഒരു ചെറിയ സഹൃദ കൂട്ടായ്മയില്‍ നിന്ന് മെല്ലെ വളര്‍ന്നു വന്ന്, ഇന്ന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത് പല വ്യക്തികളുടെ ശ്രമഫലമാണ്. നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കും ഒത്തുചെരുവാന്‍ കഴിയുന്ന ഒരു വലിയ വേദിയാക്കി മാറ്റിയ ഇതിന്റെ സ്ഥാപകനേതാക്കന്മാരെയും, ഇതിന്റെ സാരഥികളായി പ്രവര്‍ത്തിച്ചവരെയും ഈ അവസരത്തില്‍ നമ്മള്‍ പ്രത്യേകം ആദരിക്കേണ്ടിയിരിക്കുന്നുവെന്ന് സെക്രട്ടറി ഷോളി കുമ്പിളിവേലി അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന
മുൻ പ്രസിഡന്റ് കൂടിയായ ജോൺ ഐസക്‌ ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു സംസാരിച്ചു .

ബിന്ദ്യ ശബരിയും ടിപ്സി രാജ് എന്നിവർ അവതരിപ്പിച്ച നിർത്തവും ബിന്ദ്യ ശബരിയുടെ നാടോടി നിർത്താവും ഏവരുടെയും മനം കവർന്നു.നാട്യമുദ്ര സ്കൂളിലെ ദിയ , ജിയ , അന്നപൂർണ്ണ , മേഘ്‌ന കാവ്യാ എന്നിവരുടെ നിർത്തങ്ങളും കൗശല , അൻവി , റിത്വിക, ദഹ്‌ലിയാ കിറ എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകൾ നയന മനോഹരമായിരുന്നു. സിനിഷ മേരി വർഗീസ് , ഹവാന സാറ മാത്യു , മൈൽസ് പൗലോസ്, സെലിൻ പൗലോസ് എന്നിവരുടെ ഗനങ്ങളും സ്വരമധുരമായിരുന്നു.നിമിഷ ആൻ വർഗീസ് എം സി ആയി പ്രവർത്തിച്ചു .

ശബരി നാഥ്‌ , വേദ എന്നിവർ അവതരിപ്പിച്ച ഗാന സന്ധ്യ കേൾവിക്കാരെ സംഗീത ലോകത്തു എത്തിച്ചു.
ആടിയും പാടിയും ഫാമിലി നൈറ്റ് ആഘോഷമാക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞു. പങ്കെടുത്ത ഏവർക്കും ട്രഷർ ചാക്കോ പി ജോർജ് നന്ദി രേഖപ്പെടുത്തി.

By ivayana