പാല
പൂമണമൊഴുകിയെത്തും
താരകരാവിൻ
സുന്ദരസ്വപ്ന നിമിഷമിതാ
സ്വർഗ്ഗീയ സമയമിതാ.
ചാഞ്ഞും ചെരിഞ്ഞും പൂനിലാവൊളി
കൺമറയ്ക്കും ചാരുകമ്പളംനിറയും
നീലവാനിൽ നയനമുടക്കി നിശബദ്ധമായി
നോക്കി നിൽക്കും തോഴി ;
ഇന്നാദ്യരാത്രിയല്ലേ
നമ്മുടെ സ്നേഹരാത്രിയല്ലേ?
സ്വപ്നം പുൽകിയ
മയക്കം വന്നോ…
സുഗന്ധംപരത്തിയ
മന്ദമാരുതനെത്തി നിന്നോ?.
നീയും ഞാനുംകളിച്ചു
വളർന്നൊരാമുറ്റത്തെ
തുളസി കതിരിട്ടു
നീനട്ടുവളർത്തിയ കൃഷ്ണ
തുളസി കതിരിട്ടു .
മാമ്പഴമാടും
നാട്ടു മാവിൽ
കറുത്തകാക്കക്കൾ
കൂടുകൂട്ടിയക്കാലം.
കുയിലുകൾ ക്കുകി
നാമെറ്റുപാടിയക്കാലം.
സ്വർഗ്ഗതുല്യ
സുന്ദരസാക്ഷാത്ക്കാര
സമയമിതാ
പാവനയർപ്പണ്ണബന്ധമിതാ.
അനുഭൂതിയടുക്കി
ഒതുക്കിയൊരുക്കിയ
തരളകുസുമമൊട്ടുകൾ
വിടരുന്നിതാ.
കനകമേനിയിലാകെ
കമ്പന പുളകമിതാ.
രോമാഞ്ചകഞ്ചുക
നിമിഷമിതാ.
സ്വപ്നസുന്ദര
സ്വർഗ്ഗസമയമിതാ.
താലിയിൽ
കോർത്തൊരാ
പാവന ബന്ധമിതാ.
പാൽചുരത്തും
പവിഴമല്ലിപൂക്കും
കാട്ടിൽ പതിയെ
പതിയെ ചേക്കേറാം.
കൂമൻ മൂളുംന്നേരം
ഭയമൊടെ
ചാരെനീയണയുമ്പോൾ
നിന്നെയീ
കരവലയത്തിലുറക്കാം
ഞാൻ.
നിശ്വാസങ്ങളിലെ
ചൂടു പകർന്നുന്നധരങ്ങളിലെ
അമൃതുനുകർനെൻ
ജഗത്തിലലിയും നീ.
കാണാ
പൊയ്കയിലഗ്നിയിൽ
പ്പൊള്ളി പുളയും നീ.
പഞ്ഞികെട്ടുപ്പോൽ
മിനുത്ത നിൻകരങ്ങളിൽ
സ്നേഹ
ചുടുചുംബനമേകും
ഞാൻ.
മോഹം നിൻമനസ്സിൽ
പൂത്തു
ദാഹം നിൻമെയ്യിൽ
കത്തി.
കാമശരങ്ങളെറിഞ്ഞൊരാ
കണ്ണുകൾ
ക്കൂമ്പിയടഞ്ഞതേതു
യാമത്തിൽ.
പാതിരാപ്പുള്ളുകൾ
നിറുത്താതെ രാഗം
മറന്നുപ്പാടി.
നാണമൊടുപാതിമെയ്യ്
മറഞ്ഞൊരാ
പൗർണമി തിങ്കൾ;
പാൽക്കുടമുടഞ്ഞു
തൂവിയതേതുയാമത്തിൽ.
പാതിരാ കോഴികൾ
ക്കൂകുമിന്നേരം .
കാമകേളിയിൽ
നമ്മളോ മുഴുകിയന്നേരം.
ആശയും
ആലിംഗനവുമൊത്തുചേരും നേരം.
സ്നേഹലാളനമേറ്റു
തളർന്ന
മേനിയിലൊഴുകിയ
വിയർപ്പിൻ മുത്തുകൾ
മുത്തിയെടുക്കാൻ
മോഹം.
പിന്നെയുംതീരാത്തദാഹം.
തടഞ്ഞു
തടഞ്ഞൊരാപാണികൾ
തളർന്നു
പോയതറിഞ്ഞിലേ .
തളിരുപോലൊരു
കുളിരുമെയ്യിൽ
കുളിരുപോലൊരു
നിർവൃതിയായാദ്യരാത്രി.
നമ്മുടെ സ്നേഹരാത്രി.
പാവന ബന്ധമീ രാത്രി.
ഇന്നാദ്യരാത്രിയല്ലേ?
നമ്മുടെ
സ്നേഹ രാത്രിയല്ലേ.?

ബെന്നി വറീത്

By ivayana