രചന : മോനികുട്ടൻ കോന്നി ✍
അമരൻമാരെപോലെയധികാരികൾവാഴാനായി
അടിമകളാശ്രിതരശക്തരജ്ഞരായിട്ടേ
അരനിമിഷംവരുമധികാരത്തിൻകരിമഷി
അറിയാത്തിവരുടെയംഗുലിയിൽ,പാഴായ്പതിക്കെ
അരുമ’ക്കഴുതകൾപോലെചുമലിൽഭാരംതാങ്ങി
അരവയറുംമുറുക്കിയുടുത്തും,പാടുംവായ്ത്താരി
അവരെമറക്കുന്നുടനെ യധികാരത്താരങ്ങൾ
അളവില്ലാനിധിനിറയ്ക്കുന്നറകളനവധി
അണികൾക്കുമുഖങ്ങളില്ലവിടെങ്ങും,കണ്ണാടിയ്ക്കും
അടിമപ്പെണ്ണിനുമില്ലൊരുപരിഭവമതുപോൽ
അടിയാളന്മാരടികൂടുംതെരുവിലങ്ങാദർശം
അഴിയെണ്ണും ചിലരതി നാവാത്തോരങ്ങെമപുരെ
അരിവൈര്യമതില്ലാതൊന്നിച്ചത്താഴം, പൊട്ടിച്ചിരി
അരമനരഹസ്യരതിസുഖമോടധികാരം
അടുത്തുവരുംതെരഞ്ഞെടുപ്പുവരെയിതു പതിവ്
അളന്നുതൂക്കംനോക്കി വഞ്ചിപ്പാനായിന്നുതുടക്കം
അരനിമിഷമതിന്നാണറിയുകയധികാരം
അറിവോടതുനിറവേറ്റൂനിങ്ങൾപിൻമുറയ്ക്കായി
അടിമച്ചങ്ങലപൊട്ടിച്ചെറിയൂ സ്വതന്ത്രരാവൂ
അധിനിവേശമതിനി വേണ്ടാത്തതിനായീ, നമ്മൾ!
അടരാടുകവേണ്ടിനി തെരുവിൽ, വിരലിൽ വന്നു
അധികാരത്തിൻഖഡ്ഗങ്ങ,ളറിഞ്ഞതുവീശീടുക
അലറിവിളിച്ചോടട്ടെ,തിമിരപ്രമാണികളും
അലയടിച്ചീടട്ടെ കുളിരു പകർന്നാ മാരുതി