രചന : ബെന്നി വറീത് മുംബൈ.✍
അവൾ വിശ്വസതയായിരുന്നു
കന്യകയായിരുന്നു
കാമവെറി പൂണ്ട
കരിനാഗങ്ങളവളെ
മലിനയാക്കി.
അന്നൊക്കെ പൂമ്പാറ്റയായിരുന്നു
തുള്ളിച്ചാടി നടന്നിരുന്നു
പൂപ്പോലഴകായിരുന്നു.
പൂരം കാണാൻ പോയിരുന്നു.
അച്ഛനമ്മയ്ക്കു
ഓമലായിരുന്നു
നാടിനോരുണർവ്വായിരുന്നു.
ഇന്നവൾക്കു കൂട്ടായി ആരുമില്ല
അടച്ചിട്ട വാതിൽ തുറക്കാറില്ല
പാട്ടില്ല മിണ്ടാട്ടമൊന്നുമില്ല
കാലമേൽപ്പിച്ച മുറിവുകൾ മനസ്സിൽ ഉണങ്ങി
കരിയാതെയായി
ഇന്നവളൊരുവിഷ
കന്യകയായി
ഇരകളായി തീർന്നവൾ
നമുക്കു ചുറ്റും വിഷ
നാഗങ്ങളായ്
ഇഴയുന്നു
ഉഗ്രവിഷമുളള വിഷകന്യകയായ് .