രചന : സിജി സജീവ് ✍
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിക്ക് എങ്ങനെയാണ് താത്പര്യം തോന്നുക?
അതെങ്ങനെയാണ് ഇഷ്ട്ടം, ബഹുമാനം എന്നീ വഴികളിലൂടെ സഞ്ചരിക്കുക എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ?
ഞാൻ പറയുന്നു ഒരാളുടെ പ്രവർത്തിയാണ് (behavior)ആ ആളോടുള്ള താത്പര്യം നിലനിർത്തുന്നതെന്ന്,,
ഉദാഹരണത്തിന് :മുതിർന്നവരെ കാണുമ്പോൾ എഴുന്നേൽക്കുക, എതിരെ നിൽക്കുന്നയാളോട് സൗമ്യമായ സംസാരം, വീട്ടിൽ വരുന്നവരെ ബഹുമാനപൂർവ്വവും സ്നേഹപൂർവ്വവും സത്കരിക്കുക അങ്ങനെ കുറേ കാര്യങ്ങൾ,,
അങ്ങനെ ആണെങ്കിൽ ഇതിൽ നിങ്ങളുടെ സ്വഭാവത്തിന് (character)പങ്കുണ്ടോ?
പ്രവർത്തി നന്നായതു കൊണ്ടു മാത്രം സ്വഭാവം നന്നാകണമെന്നും ഉണ്ടോ?
ഇല്ലെന്ന് തെളിയിക്കാം.!
ഒരു വ്യക്തിയുടെ സ്വഭാവം എന്നത് സ്ഥിരമാണ്,,
പ്രവർത്തിയെന്നത് അവസരോചിതവും..
താത്പര്യമില്ലാത്ത ഒരാളോട് ചില സാഹചര്യങ്ങളിൽ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നു..
ഈ പ്രവർത്തിയിൽ സ്വഭാവം അല്ല പ്രകടമാകുന്നത്, പകരം അപ്പോഴത്തെ ആവിശ്യകതക്കനുസരിച്ചു പ്രവർത്തിക്കുന്നു എന്നു കരുതാം,,
പല ഇഷ്ടങ്ങളും അങ്ങനെയാണ് ആവിശ്യം കഴിയുമ്പോൾ ഇല്ലാതെയാകുന്നവ…
എത്ര പ്രവർത്തി നന്നായിരുന്നാലും സ്വഭാവവുമായി ചേർന്നു വരുന്നതല്ലെങ്കിൽ അതൊക്കെയും കാലക്രമേണ നിശ്ചലമാകും,,
പറഞ്ഞു വരുമ്പോൾ ഒരാളെ വാർത്തെടുക്കുന്നത് അയാളിൽ അന്തർലീനമായിരിക്കുന്ന അയാളുടെ സ്വഭാവം( character )ആണ്
ഉദാഹരണം :ഒരു യാത്രയിൽ ഒരു ആക്സിഡന്റ് നേരിൽ കാണുന്ന സാഹചര്യം ഉണ്ടായാൽ സഡൺലി നിങ്ങൾ എടുക്കുന്ന പ്രവർത്തിയാണ് നിങ്ങളുടെ നല്ല സ്വഭാവം.(good character )
ചിന്തകൾക്ക് വിചിന്തനങ്ങൾക്കും ശേഷം നിങ്ങൾ എടുക്കുന്ന തീരുമാനത്തിന് കാലതാമസം തീർച്ചയായും നേരിടും, അവിടെയാണ് character എങ്ങനെയുള്ളതാണെന്നു വെളിവാകുന്നത്..നല്ലതാണോ ചീത്തയാണോയെന്നു നിങ്ങൾ തീരുമാനിക്കുക..
പ്രവർത്തിയെന്നത് ഷോക്കേഴ്സിൽ വെയ്ക്കാൻ കൊള്ളാം,, കാരണം പ്രവർത്തിയെന്നത് അഭിനയമാണ്…
ഒരാളുടെ സ്വഭാവഅതിനനുസരിച്ചു ആ ആൾ പ്രവർത്തിക്കാൻ തുടങ്ങുന്നിടത്താണ് ഇഷ്ടങ്ങൾ കുറയുന്നതും ശത്രുക്കൾ കൂടുന്നതും.
ഇമോഷനുകൾക്ക് ഏറെ പ്രാധാന്യമുണ്ട് സ്വഭാവത്തിൽ റീയാലയ ഒരു വ്യക്തിയുടെ സ്വഭാവം ഇമോഷനുകൾക്ക് അനുസരിച്ച് പ്രവർത്തിക്കുക തന്നെ ചെയ്യും,, ഇമോഷനുകളെ മാറ്റിനിർത്തി മറ്റൊരാളാകാൻ ശ്രമിക്കുന്നിടത്തു നിങ്ങൾ അഭിനയം തുടങ്ങുന്നു നിങ്ങൾ നിങ്ങളല്ലാതായിത്തീരുന്നു
ഇവിടെ സ്വഭാവത്തിനാണോ (character)പ്രവർത്തിക്കാണോ (behavior)പ്രാധാന്യം?
ഇനിയെങ്കിലും തിരിച്ചറിയൂ ആർട്ടിഫിഷലായ ബഹുമാനങ്ങളിൽ സ്നേഹത്തിൽ നിങ്ങൾ ഇളിഭ്യരായിക്കൊണ്ടിരിക്കുകയാണെന്നു..
ഒന്നും മനസ്സിലാകാത്തവരോട് വീണ്ടും പറയുന്നു..
മനസ്സിൽ നിറയെ നിങ്ങളോട് വിരോധം വെച്ചുകൊണ്ട് ആർക്കു വേണമെങ്കിലും നിങ്ങളെ സ്നേഹിക്കുന്നതായും ബഹുമാനിക്കുന്നതായും പ്രവർത്തിക്കാൻ പറ്റും.. അതൊക്കെ ഒർജിനലാണോ എന്ന് തീർച്ചയായും കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നത് പരമമായ സത്യം,,
സ്വഭാവം എന്നത് ചാരം മൂടിയ കനൽകട്ടയാണ്…
😊