രോഗങ്ങൾ, വരാതിരിക്കാൻ, ഉണ്ടെങ്കിൽ പ്രധിരോധിക്കൻ, ഉതകുന്ന ആഹാരങ്ങൾ:
ബ്രോക്കോളി, ഇലകൾ, ടുമാറ്റോസ്, കുരുമുളക് പൊടി, സ്പിനാച്. ക്യാബേജ്, വഴുതനങ്ങ, പടവലങ്ങ, മഞ്ഞൾ, മത്തങ്ങാ, കുമ്പളങ്ങാ, റാഡിഷ്, കൂണ്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാ, ബീൻസ്, കറുത്ത ബീന്സ്, പരിപ്പ്, അണ്ടിപ്പരിപ്പുകൾ, ഓട്സ്, ബാർലി, കുക്കുമ്പർ, ക്യാരറ്റ്, പാവയ്ക്കാ, ബീറ്റ് റൂട്, കടല, മധുരക്കിഴങ് (കുറച്ചു), സോയ ബീൻസ്, സിനമൺ.
പഴ്‍ങ്ങൾ: ആപ്പിൾ, പപ്പായ, മുന്തിരി, ബെറീസ്, അവക്കാഡോ , കിവി,
ഉപയോഗിക്കേണ്ട എണ്ണകൾ: വെളിച്ചെണ്ണ, ഒലിവു ഓയിൽ, ആപ്പിൾ സീഡർ വിനീഗർ,

ഇപ്പോഴത്തെ ചിന്താഗതി അനുസരിച്ചു,
വെണ്ണയും, ചീസും തൈരും, മോരും, മുട്ടയും ചിക്കെനും, പോർക്കിന്റെ/പോത്തിന്റെ സ്റ്റീക്കും, മീനും–കൊഴുവായും, ചാളയും, അയിലയും — കുറച്ചൊക്കെ കഴിക്കാം. അന്നജം കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. ചോറിനോട് അത്ര ഇഷ്ടമാണെങ്കിൽ തവിടുള്ള ബ്രൗൺ റൈസ് കുറച്ചു കഴിക്കുക. .അന്നജം പഴ്‍ങ്ങളിൽ നിന്നും മധുരക്കിഴങ്ങിൽനിന്നും പയറിൽ നിന്നുമൊക്കെ ലഭിക്കും. പ്രോടീൻ പല പയര് വർഗ്ഗങ്ങളിലും മീനിലും ചിക്കനിലുമെല്ലാം ഉണ്ടല്ലോ. കൊഴുപ്പു എണ്ണയിൽ നിന്നും ഇറച്ചിയിൽനിന്നും തൈരിൽ നിന്നും, ലഭിക്കും. വിറ്റാമിനുകളും മിനറല്സും പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും സ്പൈസസിൽ നിന്നുമാണ് ലഭിക്കുക.
ഒഴിവാക്കേണ്ടതു:
സസ്യ എണ്ണകൾ-സൺഫ്ലവർ ഓയിൽ, പ്രോസസ്സ് ചെയ്ത ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ- കെയ്ക്ക്, ബ്രഡ് പുഡിങ്, കുകീസു, ഐസ് ക്രീം, മറ്റു മധുര പലഹാരങ്ങൾ, കോള, പെപ്സി, 7 up– തുടങ്ങിയ മധുര പാനീയങ്ങൾ. പഞ്ചസാര, മിട്ടായികൾ, ഉപ്പു, ഒരേ എണ്ണയിൽ പിന്നേയും പിന്നെയും വറുത്തെടുക്കുന്ന ഉപ്പേരികൾ, സർക്കാര പുരട്ടി, വടകൾ, നെയ്യപ്പം, ബോണ്ട മുതലായവ.
പഴങ്ങളിൽ വാഴപ്പഴങ്ങളിലും, പൈനാപ്പിളിലും വാട്ടർ മിലനിലും അന്നജവും പഞ്ചസാരയും കൂടുതലാണ്- അതുകൊണ്ടു വേണ്ട, ബിരിയാണി, മദ്യം, മയക്കുമരുന്ന്, ഫ്രോസൺ ചെയ്ത ഭക്ഷങ്ങൾ, ബ്രഡ്, ഉരുളക്കിഴങ്ങു. പൊറോട്ട, ഇവയും ഒഴിവാക്കുക.

പ്രൊഫ പി എ വര്ഗീസ്

By ivayana