രചന : രാജേന്ദ്ര പണിക്കർ എൻ ജി ✍
കുറ്റാക്കുറ്റിരുട്ടത്ത് ആനപ്പുറത്തിരുന്നുകൊണ്ട് ഒരുവൻ
കണ്ണിറുക്കിക്കാട്ടിയതു കണ്ടെന്ന് ഇടതുവശത്തുകൂടെ
ഇടിച്ചുകേറിക്കൊണ്ടിരുന്ന
ഒരു പുത്തൻകൂറ്റുകാരി ചുണ്ടെലിയുടെ
ചുണ്ടുകോട്ടിയ അധികാരഗർജ്ജനം !
ചുണ്ടെലികൾ പരസ്യമായി
ഇണചേരലിൻ്റെ ചുണ്ടുകൾകോർക്കുവാൻ
തെരുവോരങ്ങളിൽ ഓടിനടന്ന്
ആഹ്വാനം ചെയ്തു കഴിഞ്ഞിട്ട് അധികനാളുകളായിട്ടില്ല
അപ്പോളാണെന്നോർക്കണം ഇജ്ജാതി
അകത്തമ്മസദാചാരഗീർവാണങ്ങൾ !!
ഇടോം വലോം നോക്കാതെ
ഇടതുവശത്തുകൂടി അധിക്രമിച്ചുകടന്ന്
കുറുകെത്തടഞ്ഞുനിർത്തി കേരളത്തെ
കാർന്നുകാർന്നുതിന്നുന്ന ഇത്തരം
ചുണ്ടെലികളുടെ വംശനാശം
വരുത്തേണമേ എന്ന് പ്രാർത്ഥിക്കുന്നു🙏