രചന: സുചിത്ത് കലാസ്✍
ജീവിതമെന്ന –
വ്യാഴവട്ടത്തിൽ
ഏഴ് കാലഘടത്തിലൂടെ
പാദമൂന്നി കടന്ന് –
പോകുമെന്ന് നാം
ഓർത്തുകൊൾ കാ.
ഒന്നിൽ നിന്നും –
തുടങ്ങുമീ ജീവിതം
പത്തു വയസു വരെ –
കളിയും ചിരിയും
ബാലചാപല്ല്യങ്ങളും –
നിറഞ്ഞ് നിന്നിടും
പത്തിന്റെ പടിയും –
കടന്ന്
ഇരുപതിലേക്കുയരുന്ന –
പ്രായത്തിൽ
വായനകളും പഠനവും
വ്യക്തിത്വമെന്ന ഭാവം
തിരിച്ചറിഞ്ഞ്
കർമ്മ പഥങ്ങളിൽ –
പ്രവേശനയ
ഇരുപത്തിയൊന്നു –
മുതൽ
മുപ്പതിന്റെ നിറവിൽ –
എന്നോർക്കുക.
വ്യക്തതയും –
യാഥാർത്ഥവുമായ –
മുന്നേറ്റം –
സംഘർഷാവസ്ഥ –
നിറഞ്ഞതാണ്
മുപ്പത് നാല്പത് കാലഘട്ടം.
പൂർണ്ണതയും –
വിജയവും –
നിറഞ്ഞെത്തുമീ-
നാല്പതു ൻപതു കാലഘട്ടം
അധികാരവും –
സ്വാധീന ശക്തിയും –
എത്തി പിടിക്കു മീ
അൻപതു അറുപതു കാലഘട്ടം
നിലയും വിലയും ഉൾക്കൊണ്ട്
മന:ശാന്തിയോടെ –
ജീവിതം ഭദ്രമാക്കുന്ന –
സമയമത്രേ –
അറുപതും എഴുപതും
ഇതാണ് നമ്മിലെ ഏഴ് –
കാലഘട്ടമെന്നോർക്കുക.