1932- സെപ്റ്റബർ 23. ഇന്ത്യക്കാർക്കും, പട്ടികൾക്കും പ്രവേശനമില്ല, എന്നെഴുതിയ കൽക്കത്തയിലെ പഹർത്തലി യൂറോപ്യൻ ക്ലബ്ബിൽ, രാത്രി10.45 ന്, പ്രീതി ലതാ വൊ ദ്ദേദാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം മിന്നലാക്രമണംനടത്തി. കാളി ശങ്കർഡേ,ബീരേശ്വർ റോയ്, പ്രഫുല്ല ദാസ്, ശാന്തി ചക്രവർത്തി, മഹേന്ദ്ര ചൗധരി, സുശിൽ ഡേ, പന്നാ സെൻ തുടങ്ങിയവർസംഘത്തിലുണ്ടായിരുന്നു. പ്രത്യാക്രമണത്തിൽപ്രീതി ലതക്ക് വെടിയേറ്റു. എന്നാൽ പിടിക്കപ്പെടാതിരിക്കാൻ അവർ മുൻ നിശ്ചയ പ്രകാരംസയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.1905- മെയ് 5 ന് കൽക്കയിലെ സമ്പന്ന കുടുംബത്തിൽ ജനനം. 1928-ൽ സ്കൂൾ പഠനം പൂർത്തീകരിച്ച്, ധാക്ക ഏദൻ കോളേജിൽ ബിരുദത്തിനു ചേർന്നു. ശേഷം ബെ തൂൺ കോളേജിൽ നിന്നും ഫിലോസഫിയിൽ ഉന്നത നിലവാരത്തിൽ പഠനം പൂർത്തീകരിച്ചു. ശേഷം
സ്കൂളിൽ അദ്ധ്യാപികയായി ചേർന്നെങ്കിലുംമാതൃരാജ്യത്തിന്റെ വിമോചനം ജീവിത ലക്ഷ്യമായിക്കരുതി സ്വാതന്ത്ര്യ സമരത്തിലേക്കെടുത്തു ചാടി. സന്തത സഹചാരി കല്പനാ ദത്തയും ഒന്നിച്ച് വിപ്ലവ ഇതിഹാസം സൂര്യ സെന്നിന്റെ വിപ്ലവസംഘടനയിൽ ചേർന്നു. ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുക്കവേ കല്പന ദത്തയെ അറസ്റ്റു ചെയ്തു. അതുകൊണ്ടു തന്നെപഹർത്തലി യൂറോപ്യൻ ക്ലബ്ബ് ആക്രമണ ദൗത്യംപ്രീതി ലതയിൽ വന്നു ചേർന്നു.. പഞ്ചാബി പുരുഷ വേഷം ധരിച്ചാണ് ആക്രമണത്തിൽപങ്കാളിയായത്.ഖേലേ ഹേ ഹം ജീജാൻ സേ, ചിറ്റഗോംഗ് എന്നീഹിന്ദി സിനിമകളിൽ പ്രീതി ലതയുടെ ഐതിഹാസിക ജീവിതം വരച്ചു കാട്ടിയിട്ടുണ്ട് . ബംഗ്ലാദേശിലും, ഇന്ത്യയിലും ഒരുപോലെ ആവിപ്ലവ ഇതിഹാസത്തെ ആദരിക്കുന്നു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ പേരു നല്കിയിട്ടുണ്ട്.
തീഷ്ണമായ യൗവ്വനത്തിന്റെ മദ്ധ്യേ കേവലം 27ാം വയസ്സിൽ, സ്വാതന്ത്ര്യത്തിന്റെ ബലിക്കല്ലിൽ സ്വയം ഹോമിച്ച ധീര വിപ്ലവകാരിക്ക്കോടി പ്രണാമം.🌹

By ivayana