കാത്തുകാത്തു ഞാനിരുന്നു
രാവിതേറെ നേരമായി
രാപ്പാടി പാടും പാട്ടിൻ
രാഗമെന്നിൽ കുളിരുപകർന്നു

ശരറാന്തൽ തിരിതാഴ്ത്തി
രാനിലാവ് നോക്കിയിരുന്നു
രാവിതേറെ നേരമായി
കാത്തുകാത്തു ഞാനിരുന്നു

ഒന്നുകാണാൻ പൂതിയായി
ഒന്നുപുണരാൻ ദാഹമായി
ഇഷ്ടവിഭവം ഒരുക്കിവെച്ചു
പട്ടുമെത്ത വിരിച്ചുവെച്ചു

വിരിഞ്ഞമാറിൽ തലചായ്ക്കാൻ
വിടർന്നകണ്ണിലെ പ്രണയംകാണാൻ
ഇമ്പമുള്ളൊരു രാഗംമൂളാൻ
ഇക്കിളിയീ രാവിലുണർന്നു

ഇന്നുവരും ഇന്നുവരും
എന്നുള്ളിൽ ഓർത്തിരുന്നു
എന്നുമെന്ന പോലെയിന്നും
കള്ളനെന്നെ കബളിപ്പിച്ചു

മെല്ലെയുന്റെയുള്ളം പതറി
മൗനംമെന്നിൽ കവചം ചാർത്തി
വന്നതില്ല വരികയുമില്ല
എന്നസത്യം ഞാനുൾക്കൊണ്ടു

നേർത്തമെതിയടി ശബ്ദം കേട്ടു
മദനനെത്തി മദനോത്സവമായി
നിന്നുപോയ നിമിഷങ്ങളുണർത്തി
കാമദേവൻ യാത്രയായി

കരവലയമഴിഞ്ഞു പോയി
കവിളിണകൾ നനഞ്ഞുപോയി
കാത്തിരിക്കാനിനി രാത്രിയില്ല
ഈ രാത്രി എന്റേതുമാത്രം

ഏകാന്തത ഇനി കൂടെ മാത്രം…

മോഹനൻ താഴത്തേതിൽ

By ivayana